ഇത് ദൃശ്യത്തിന്റെ ഈച്ചക്കോപ്പി; ചൈനീസ് റീമേക്കിന്റെ ട്രെയിലര്‍ പുറത്ത്

ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന പേരിട്ടിരിക്കുന്ന ചിത്രം ദൃശ്യത്തിന്റെ തനിപകര്‍പ്പാണ്
ഇത് ദൃശ്യത്തിന്റെ ഈച്ചക്കോപ്പി; ചൈനീസ് റീമേക്കിന്റെ ട്രെയിലര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ക്രൈം ത്രില്ലര്‍ ദൃശ്യം സൂപ്പര്‍ഹിറ്റായിരുന്നു. മലയാളികളെ മാത്രമല്ല കണ്ടവരെയെല്ലാം അത്ഭുതത്തിലാഴ്ത്താന്‍ സിനിമയ്ക്കായി. ഇതോടെ ദൃശ്യം തമിഴ്, കന്നട, തെലുങ്ക്, സിംഹള, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്തു. ഈ ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ ദൃശ്യത്തിന്റെ ചൈനീസ് റീമേക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 

ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന പേരിട്ടിരിക്കുന്ന ചിത്രം ദൃശ്യത്തിന്റെ തനിപകര്‍പ്പാണ്. പല രംഗങ്ങളും അതേപടിയാണ് പകര്‍ത്തിവെച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാളചിത്രം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്യുന്നത്. സാം ഖ്വാ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് മലയാളികള്‍ നല്‍കുന്നത്. 

മലയാളത്തില്‍ ഇറങ്ങിയ മികച്ച സസ്‌പെന്‍സ് ക്രൈംത്രില്ലറായാണ് ദൃശ്യം വിലയിരുത്തുന്നത്. മീനയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. കൂടാതെ ഹന്‍സിബ, എസ്തര്‍, ആശശരത്ത്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com