സിനിമ നിര്‍മാതാവ് ക്ഷേത്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് പീഡനം മടുത്ത്‌

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) മുന്‍ മെമ്പര്‍ കൂടിയാണ് അദ്ദേഹം
സിനിമ നിര്‍മാതാവ് ക്ഷേത്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് പീഡനം മടുത്ത്‌

മുംബൈ; സിനിമ നിര്‍മാതാവിനെ അമ്പലത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ മുംബൈയിലെ ഗ്രാന്‍ഡ് റോഡിലുള്ള അമ്പലത്തിലാണ് സദാനന്ദ എന്ന പപ്പു ലാഡിനെ (51) മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) മുന്‍ മെമ്പര്‍ കൂടിയാണ് അദ്ദേഹം. 

ബുധനാഴ്ച രാവിലെയാണ് പന്‍ഡന്‍ച ഗണപതി ക്ഷേത്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ പപ്പു ലാഡിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ഒരു ബില്‍ഡറുടെ അതിക്രമങ്ങളില്‍ മനംമടുത്താണ് ജീവിതം അവസാനിപ്പിക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്. അദ്ദേഹത്തിന്റെ മകന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. എല്‍ജി പ്രൊഡക്ഷന്റെ ബാനറില്‍ മറാത്ത ചിത്രങ്ങളാണ് ലാഡ് നിര്‍മിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com