'കാമുകനും ഭര്‍ത്താവും തമ്മില്‍ ഇത്ര വ്യത്യാസമുണ്ടെന്ന് കരുതിയില്ല', ഓരോ ദിവസവും പഠിക്കുകയാണ് : പ്രിയങ്ക ചോപ്ര 

ഇപ്പോഴും പരസ്പരം ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണെന്നാണ് പ്രിയങ്ക
'കാമുകനും ഭര്‍ത്താവും തമ്മില്‍ ഇത്ര വ്യത്യാസമുണ്ടെന്ന് കരുതിയില്ല', ഓരോ ദിവസവും പഠിക്കുകയാണ് : പ്രിയങ്ക ചോപ്ര 

റെ ആഘോഷമാക്കിയ പ്രിയങ്ക-നിക്ക് വിവാഹം കഴിഞ്ഞിട്ട് ആറ് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇരുവരുടെയും പ്രണയവും വിവാഹശേഷമുള്ള വിശേഷങ്ങളുമൊക്കെ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. തങ്ങള്‍ ഇപ്പോഴും പരസ്പരം ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണെന്നാണ് പ്രിയങ്കയുടെ വാക്കുകള്‍. 

ഭര്‍ത്താവും കാമുകനും തമ്മില്‍ ഇത്ര വ്യത്യാസമുണ്ടെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അത് വളരെ അന്തരമുള്ളതാണെന്നുമാണ് പ്രിയങ്ക പറയുന്നത്. ' ആ പ്രതിജ്ഞ ചൊല്ലുമ്പോള്‍, ഇയാള്‍ ഇനി എന്റെ കുടുംബമാണ് എന്ന തോന്നലാണ് ഉണ്ടാകുന്നത്. അതില്‍ ഒരു ഭയങ്കര ഉത്തരവാദിത്വമുണ്ട്. അതില്‍ നിന്ന് വരുന്ന ഒരു സുരക്ഷിതത്വമുണ്ട്. പരസ്പരം ഞങ്ങള്‍ ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുകയാണ്', അടുത്തിടെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് ജോധ്പുരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ചാണ് നിക്ക് പ്രിയങ്കയ്ക്ക് മിന്നു ചാര്‍ത്തിയത്. ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും രണ്ട് വ്യത്യസ്ത രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. ജോധ്പുരിലെ വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും സിനിമാലോകത്തെ സഹപ്രവര്‍ത്തകര്‍ക്കുമായി  മുംബൈയിലും ഡല്‍ഹിയിലുമായി വിവാഹ വിരുന്നുകളും താരദമ്പതിമാര്‍ ഒരുക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com