ബിജെപി വിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം; ജാതി പറഞ്ഞും അധിക്ഷേപം 

വിനായകന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാനടക്കം ആഹ്വാനം ചെയ്തിട്ടുണ്ട്
ബിജെപി വിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം; ജാതി പറഞ്ഞും അധിക്ഷേപം 

ടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെയാണ് വിമര്‍ശനം. ആര്‍എസ്എസ്സിനും ബിജെപിക്കും കേരളത്തില്‍ വളരാനാകില്ലെന്നായിരുന്നു അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്. ഇതിനി പിന്നാലെയാണ് വംശീയമായും ജാതീയമായും താരത്തെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റുകള്‍ നിറഞ്ഞത്. വിനായകന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാനടക്കം ആഹ്വാനം ചെയ്തിട്ടുണ്ട്. 

'കേരളത്തില്‍ എന്താണ് സംഭവിച്ചത് എന്നെനിക്ക് അറിയില്ല. കേരളത്തിലെ ജനങ്ങള്‍ ഇതേക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കണം',  തെരഞ്ഞെടപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ട തോല്‍വിയെക്കുറിച്ചാണ് വിനായകന്‍ സംസാരിച്ചത്. 

എന്നാല്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും അജണ്ഡയെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. 'ബിജെപിക്കും ആര്‍എസ്എസ്സിനും കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുല്ല. നമ്മളൊക്കെ മിടുക്കരാണ്. അതാണ് ഈ തെരഞ്ഞെടുപ്പിലും നമ്മള്‍ കണ്ടത്', വിനായകന്‍ പറഞ്ഞു. 

അഭിമുഖം വൈറലായതിന് പിന്നാലെ നടനെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. വിനായകനെ ജാതീയവും വംശീയവുമായി അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പോലുമുണ്ടായി. ഇനിമുതല്‍ വിനായകന്റെ സിനിമകള്‍ കാണില്ലെന്നാണ് താരത്തിന്റെ അടുത്ത ചിത്രം തൊട്ടപ്പന്റെ ടീസറിന് താഴെയുള്ള കമന്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com