തമിഴ് നടന്‍ മനോ വാഹനാപകടത്തില്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഗുരുതരമായി പരിക്കേറ്റ മനോ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു
തമിഴ് നടന്‍ മനോ വാഹനാപകടത്തില്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

മിഴ് മിമിക്രി കലാകാരനും നടനുമായ മനോ അന്തരിച്ചു. വാഹനാപകടത്തിലാണ് താരം മരിച്ചത്. ഇന്നലെ ഭാര്യയുമായി പോകുന്നതിനിടയില്‍ വണ്ടി നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ചെന്നൈയിലെ അവടിയില്‍ വെച്ചാണ് അപകടമുണ്ടായത്

ഉടനെ ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.  ഇരുവര്‍ക്കും ഏഴ് വയസ്സുള്ള മകളുണ്ട്. നടന്റെ അപ്രതീക്ഷിത മരണം സിനിമലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

2010ല്‍ റിലീസ് ചെയ്ത പുഴലില്‍ പ്രധാന വേഷത്തില്‍ താരം അഭിനയിച്ചിരുന്നു. പ്രമുഖ ടെലിവിഷന്‍ ചാനലിലെ അവതാരകനായിട്ടാണ് മനോ തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് നിരവധി റിയാലിറ്റി ഷോകളിലും ഭാഗമായി. മികച്ച മിമിക്രി കലാകാരനായ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com