മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താരത്തിന്റെ ഇൻസ്റ്റഗ്രാം ഫീഡ് നിറയെ മൂന്നാർ യാത്രയുടെ വിശേഷങ്ങളാണ്. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താരത്തിന്റെ യാത്ര. താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ഉപദേശവും ചീത്ത വിളിയുമായി നിരവധി പേർ എത്തിയിരുന്നു. ഇപ്പോൾ സൈബർ ആങ്ങളമാർക്കുള്ള മറുപടിയുമായി എത്തുകയാണ് താരം.
സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് താരം മറുപടി കുറിച്ചത്. ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്? ഉത്തരം- ഒരു മത്സ്യത്തെ പോലെ നീന്തിത്തുടിക്കുമ്പോൾ സുഹൃത്തുക്കൾ തനിക്ക് കാവലായി ഒപ്പംനിന്നു- അനുശ്രീ കുറിച്ചു. സ്വിമ്മിങ് സ്യൂട്ട് ധരിച്ചാണ് താരത്തിന്റെ ചിത്രങ്ങൾ.
താരത്തിന്റെ സുഹൃത്തുക്കളായ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത്ത്, സുജിതിനേയും മഹേഷിനേയും ചിത്രത്തിൽ കാണാം. ഇവർക്കൊപ്പമായിരുന്നു താരത്തിന്റെ മൂന്നാർ യാത്ര. എന്തായാലും താരത്തിന്റെ ചിത്രങ്ങൾക്കും ക്യാപ്ഷന്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സദാചാര ആങ്ങളമാർക്ക് ഇതിലും മികച്ച മറുപടിയില്ലെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ പൂളിൽ നിന്നുള്ള മറ്റൊരു ചിത്രവും താരം പങ്കുവെച്ചിരുന്നു. ഇതിന് താഴെയും താരത്തിന് നേര രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ