കൊച്ചി; ചലച്ചിത്ര നടനും വ്യവസായിയുമായ ആലുവ സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. ശങ്കരൻകുഴി എസ്.എ. ഹസൻ (51) ആണ് മരിച്ചത്. ആലുവയിലെ വസ്ത്ര വ്യാപാരിയായിരുന്ന ഹസൻ ഒരു വർഷമായി ദുബായിൽ ബിസിനസ് ചെയ്തു വരികയായിരുന്നു. ദുബായിക്കാരന് എന്ന സിനിമയിലൂടെയാണ് ഹസന് ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ഈ ചിത്രം നിര്‍മിച്ചതും ഇദ്ദേഹം തന്നെയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ