എഴുത്തിന്റെ ലോകത്ത് മോഹന്‍ലാലിന്റെ മകള്‍; പുസ്തകം പുറത്തിറക്കുന്നു; കവര്‍ പേജ് പുറത്തുവിട്ട് വിസ്മയ

താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തൊരു ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ
എഴുത്തിന്റെ ലോകത്ത് മോഹന്‍ലാലിന്റെ മകള്‍; പുസ്തകം പുറത്തിറക്കുന്നു; കവര്‍ പേജ് പുറത്തുവിട്ട് വിസ്മയ

ലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. അതുപോലെ തന്നെയാണ് മോഹന്‍ലാലിന്റെ കുടുംബവും. മകന്‍ പ്രണവിന്റെ സിനിമ പ്രവേശം വലിയ ആഘോഷത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. എന്നാല്‍ മകള്‍ വിസ്മയയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാറില്ല. പ്രണവ് സിനിമ തെരഞ്ഞെടുത്തപ്പോള്‍ വിസ്മയ തെരഞ്ഞെടുത്തത് സാഹിത്യമായിരുന്നു. ഇപ്പോള്‍ പുതിയ ചുവടുവെക്കാനുള്ള തയാറെടുപ്പിലാണ് വിസ്മയ. 

തന്റെ കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുസ്തകം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് വിസ്മയ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപുത്രി സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തൊരു ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ബുക്കിന്റെ കവര്‍ പേജ് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും വിസ്മയ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 

So I put together some of my poetry/art and made a book woohooo Details soon to come.

A post shared by Maya Mohanlal (@mayamohanlal) on

ഇന്‍സ്റ്റഗ്രാമില്‍ ആക്റ്റീവായ താരപുത്രി തന്റെ വരകളും കവിതകളുമെല്ലാം പോസ്റ്റ് ചെയ്യാറുണ്ട്. പൊതു ഇടങ്ങളില്‍ നിന്ന് സെലിബ്രിറ്റി ലൈഫില്‍ നിന്ന് മാറി നില്‍ക്കുകയാണ് വിസ്മയ. എന്നാല്‍ പുതിയ ചുവടുവെപ്പോടെ സിനിമയിലും താരം സജീവമാകുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com