രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് വിവാഹം ഡിസംബറില്‍; റിപ്പോര്‍ട്ട്

വിവാഹത്തിനായി ഇരുവരും ഡിസംബര്‍ മാസം സിനിമതിരക്കുകള്‍ ഒഴിവാക്കിയിരിക്കുകയാണ്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ബോളിവുഡിലെ സൂപ്പര്‍ പ്രണയജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇവരുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ഇരുവരുടേയും വിവാഹമുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

വിവാഹം ഇറ്റലിയില്‍വച്ച്

വിവാഹത്തിനായി ഇരുവരും ഡിസംബര്‍ മാസം സിനിമതിരക്കുകള്‍ ഒഴിവാക്കിയിരിക്കുകയാണ് എന്നാണ് ന്യൂസ് പോര്‍ട്ടലില്‍ വന്ന വാര്‍ത്ത. ഇറ്റലിയില്‍ വച്ചായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബത്തിന്റേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരിക്കും വിവാഹം. 

രണ്‍ബീര്‍ അനിമല്‍ ഷൂട്ടിങ് മാറ്റി, ആലിയയും ഫ്രീ
 
ബ്രഹ്മാസ്ത്ര എന്ന സിനിമയ്ക്കു ശേഷം സന്ദീപ് റെഡ്ഡി വന്‍ഗയുടെ അനിമലിലാണ് രണ്‍ബീര്‍ അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഡിസംബറില്‍ വിവാഹം നടക്കുന്നതിനാല്‍ രണ്‍ബീര്‍ സിനിമയുടെ ഷൂട്ടിങ് 2022 ജനുവരിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അനില്‍ കപൂര്‍, ബോബി ഡിയോള്‍ പരിനീതി ചോപ്ര എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ആലിയയാണെങ്കില്‍ നവംബര്‍ അവസാനത്തോടെ പുതിയ വര്‍ക്കുകളൊന്നുമെടുത്തിട്ടില്ല. അടുത്ത വര്‍ഷമായിരിക്കും പുതിയ സിനിമകളുടെ ഷൂട്ടിങ് നടക്കുക. 

രണ്‍ബീറും ആലിയയും ഏറെ നാളായി പ്രണയത്തിലാണ്. വൈകാതെ തന്നെ ഇരുവരും ബന്ധം പബ്ലിക് ആക്കുകയായിരുന്നു. കോവിഡ് മഹാമാരിയില്ലായിരുന്നെങ്കില്‍ തങ്ങളുടെ വിവാഹം കഴിയേണ്ടിയിരുന്നതാണ് എന്ന് രണ്‍ബീര്‍ തുറന്നു പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com