നടി ശശികല അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 10:54 AM |
Last Updated: 05th April 2021 10:59 AM | A+A A- |
നടി ശശികല / ട്വിറ്റർ ചിത്രം
മുംബൈ : ചലച്ചിത്ര നടി ശശികല അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
ബോളിവുഡില്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ശശികല. ഡാകു, രാസ്ത, കഭിഖുഷി കഭി ഗം തുടങ്ങിയവ ശശികല അഭിനയിച്ച് ശ്രദ്ധേയ സിനിമകളാണ്.
പ്രിയങ്ക ചോപ്ര, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ അഭിനയിച്ച മുഛ്‌സേ ശാദി കരോഗി, 1953 ല്‍ റിലീസ് ചെയ്ത ടീന്‍ ബട്ടി ചാര്‍ രസ്ത തുടങ്ങിയവയും ശ്രദ്ധേയ ചിത്രങ്ങളാണ്.
നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ സംഭാവകള്‍ പരിഗണിച്ച് രാജ്യം 2007 ല്‍ ശശികലയ്ക്ക് പത്മശ്രീ പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ സോളാപൂരാണ് ശശികലയുടെ സ്വദേശം.