മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന സ്പോർട്സ് ഡ്രാമയുടെ സൂചന; വൈറലായി താരത്തിന്റെ പുതിയ ചിത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2021 11:43 AM  |  

Last Updated: 20th April 2021 11:43 AM  |   A+A-   |  

mohanlal_sports_drama

മോഹൻലാൽ/ ഫെയ്സ്ബുക്ക്

 

ന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ. അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്താണ് താരം സംവിധായക കുപ്പായമണിഞ്ഞത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയാവുന്നത് മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന സ്പോർട്സ് ഡ്രാമയെക്കുറിച്ചാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ചർച്ചകൾക്ക് വിഴിമരുന്നിട്ടത്. 

വർക്കൗട്ടിന് ഇടയിൽ എടുത്ത ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്. ഫുട്ബോളറുടെ ചിത്രം ആലേഖനം ചെയ്‍ത ഭിത്തിക്ക് അടുത്തു നിന്നുള്ളതാണ് ചിത്രം. പിന്നിലെ ആ ചിത്രത്തെ അതേപോലെ പകർത്തിക്കൊണ്ടുള്ളതാണ് മോഹൻലാലിന്റെ പോസ്. ഇതിന് പിന്നാലെയാണ് മുൻപ് പ്രിയദർശൻ പറഞ്ഞിട്ടുള്ള സ്പോർട്സ് ഡ്രാമയെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമായത്. വരാനിരിക്കുന്ന പ്രിയദര്‍ശന്‍ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എപ്പോള്‍ അറിയാനാവുമെന്നുമൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്. 

മോഹന്‍ലാലിനെ നായകനാക്കി ഒരു സ്പോര്‍ട്‍സ് ഡ്രാമാ ചിത്രം സംവിധാനം ചെയ്യാനുള്ള ആലോചനയെക്കുറിച്ച് പ്രിയദര്‍ശന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' പൂര്‍ത്തിയായതിനു ശേഷം ആരംഭിക്കുമെന്നല്ലാതെ ഈ ചിത്രത്തെക്കുറിച്ച് മറ്റു സൂചനകളൊന്നും അദ്ദേഹം നല്‍കിയിട്ടില്ല. ഇതാണ് പുതിയ ഫോട്ടോയെടെ ചർച്ചയായത്. അതേസമയം എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ താന്‍ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുകയാണെന്നും പ്രിയദര്‍ശന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ അത് സംഭവിക്കുമെന്നാണ് പ്രിയന്‍ പറഞ്ഞിരിക്കുന്നത്.