കടലില്‍ കളിച്ച് ആലിയ ഭട്ട്, ബിക്കിനിയില്‍ മനോഹര ചിത്രങ്ങള്‍; വൈറല്‍

തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം മാലിദ്വീപ് വെക്കേഷനിലാണ് താരമിപ്പോള്‍
ആലിയ ഭട്ട്/ ഇൻസ്റ്റാ​ഗ്രാം
ആലിയ ഭട്ട്/ ഇൻസ്റ്റാ​ഗ്രാം

കോവിഡ് കാലത്തിന് ശേഷം സിനിമ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് നടി ആലിയ ഭട്ട്. അതിനിടയില്‍ താരം പങ്കുവെച്ച അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം മാലിദ്വീപ് വെക്കേഷനിലാണ് താരമിപ്പോള്‍. മാലിദ്വീപ് ബീച്ചില്‍ നിന്നുള്ള മനോഹരമായ ചിത്രമാണ് താരം പങ്കുവെച്ചത്.

ബിക്കിനിയില്‍ കടല്‍ത്തീരത്ത് ഇരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പ്രിന്റഡ് സ്വിംവെയറില്‍ താരം അതിമനോഹരിയാണ്. നീല കടലും മീനരാശിയും എന്നാണ് താരം കുറിച്ചിരിക്കുന്നത്. ആലിയയുടെ സോഡിയാക് സൈനാണ് അത്. തന്റെ സുഹൃത്തുക്കളായ അകാന്‍ഷ രഞ്ജന്‍ കപൂര്‍, അനുഷ്‌ക രാജന്‍ എന്നിവര്‍ക്കൊപ്പമാണ് താരത്തിന്റെ യാത്ര.

എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍. നിരവധി താരങ്ങളാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ഹലോ ലിറ്റില്‍ ഫിഷി എന്നായിരുന്നു അമ്മ സോണി റസ്ദാനിന്റെ കമന്റ്. രാജമൗലിയുടെ ആര്‍ആര്‍ആറില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ആലിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com