'നിന്റെ യഥാര്‍ത്ഥ അമ്മ ആരാണെന്ന് അറിയുമോ?' സുസ്മിതയുടെ മകളോട് ആരാധകന്; മറുപടി
By സമകാലിക മലയാളം ഡെസ്ക് | Published: 19th February 2021 03:27 PM |
Last Updated: 19th February 2021 03:27 PM | A+A A- |
റെനീയും ആയിഷയും സുസ്മിതയ്ക്കൊപ്പം/ ഇൻസ്റ്റഗ്രാം
ബോളിവുഡ് നടി സുസ്മിത സെന്‍ ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. താരത്തിന്റെ മൂത്ത മകള്‍ റെനീ അടുത്തിടെയാണ് അഭിനയത്തിലേക്ക് ചുവടുവെച്ചത്. സുട്ടബാസി എന്ന ഷോര്‍ട്ട് ഫിലിമിലൂടെയായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം. മികച്ച അഭിപ്രായമാണ് റെനീയുടെ പ്രകടനത്തിന് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് തന്റെ അമ്മയെക്കുറിച്ച് റെനീ പറഞ്ഞ കാര്യങ്ങളാണ്.
യഥാര്‍ത്ഥ അമ്മ ആരാണെന്ന് അറിയുമോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഞാന്‍ എന്റെ അമ്മയുടെ ഹൃദയത്തിലാണ് ജനിച്ചത്. ഇതാണ് യാഥാര്‍ത്ഥ്യം എന്നായിരുന്നു റെനീ കുറിച്ചത്. അതുപോലെ അമ്മയില്‍ നിന്ന് പഠിച്ച ഏറ്റവും മികച്ച കാര്യമെന്തെന്ന് ഒരാള്‍ ചോദിച്ചു. ഇതിന് 'എല്ലാ ദിവസവും ഞാന്‍ അമ്മയില്‍ നിന്ന് പഠിക്കുകയാണ്. എന്നാല്‍ സത്യമെന്തെന്നാല്‍ അമ്മ എന്നെ സ്വന്തം കാലില്‍ നിര്‍ത്താനാണ് നോക്കുന്നത്. സ്വന്തമായി ചെയ്യുക എന്നതാണ് ഞാന്‍ അമ്മയില്‍ നിന്ന് പഠിച്ച ഏറ്റവും മികച്ച കാര്യം'- റിനി കുറിച്ചു.
2000 ല്‍ 25ാം വയസിലാണ് റിനീയെ സുസ്മിത സെന്‍ ദത്തെടുക്കുന്നത്. കൂടാതെ ആലിഷ എന്ന മറ്റൊരു മകള്‍ കൂടിയുണ്ട് താരത്തിന് 2010 ലാണ് ആലിഷയെ സുസ്മിത തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത്. വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. മക്കള്‍ക്കു വേണ്ടിയാണ് താരം ഇടവേളയെടുത്തത്.