രാഷ്ട്രീയ വ്യത്യാസം ഇന്ന് അവസാനിക്കുമെന്ന് കരുതുന്നു, ഈ പ്രതിസന്ധിയെ ഒന്നിച്ച് നേരിടാം; ആശംസകളുമായി പൃഥ്വിരാജ്

വിജയികൾക്ക് ആശംസകൾ അറിയിക്കുന്നതിനൊപ്പം ഈ പ്രതിസന്ധി കാലഘട്ടത്തിൽ ഒരുമിച്ചു നിൽക്കണമെന്ന് ഓർമിപ്പിക്കാനും താരം മറന്നില്ല
പൃഥ്വിരാജ്/ ഫേസ്ബുക്ക്
പൃഥ്വിരാജ്/ ഫേസ്ബുക്ക്

മ്പൻ വിജയം നേടി തുടർ ഭരണം നേടിയ ഇടതു മുന്നണിക്ക് ആശംസകളുമായി നടൻ പൃഥ്വിരാജ്. വിജയികൾക്ക് ആശംസകൾ അറിയിക്കുന്നതിനൊപ്പം ഈ പ്രതിസന്ധി കാലഘട്ടത്തിൽ ഒരുമിച്ചു നിൽക്കണമെന്ന് ഓർമിപ്പിക്കാനും താരം മറന്നില്ല. രാഷ്ട്രീയ വ്യത്യാസങ്ങൾ ഇന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച എൽഡിഎഫിനും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. രാഷ്‌ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ കടന്നു പോകുന്ന പ്രതിസന്ധി ഘട്ടത്തെ ജനങ്ങളുമായി ചേർന്ന് ഭരണകൂടം വളരെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ മറികടക്കുമെന്ന് കരുതുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com