ബാലതാരമായി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സനുഷ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ ശക്തമായ ഭാഷയിൽ വിമർശിക്കാറുണ്ട്. ഇപ്പോൾ തന്റെ ഡാൻസ് പെർഫോർമൻസിനെ വിമർശിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. വർഷങ്ങൾക്കു മുൻപ് ഒരു പരിപാടിയിൽ കളിച്ച ഡാൻസിനു നേരെയായിരുന്നു വിമർശനം. ഈ ഡാൻസിന്റെ തന്നെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് സനുഷ മറുപടിയുമായി എത്തിയത്.
തനിക്ക് നന്നായി ഡാൻസ് ചെയ്യാനറിയാമെന്നും ഇനിയും ഡാൻസ് ചെയ്യുമെന്നുമാണ് സനൂഷ കുറിക്കുന്നത്. ‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്. വർഷങ്ങൾക്കു മുൻപേ ഞാൻ ഒരു വേദിയിൽ നടത്തിയ നൃത്ത പ്രകടനത്തിന്റെ വിഡിയോ ആണിത്. ‘‘അറിയുന്ന പണി എടുത്താ പോരേ മോളേ’’ എന്നു പറഞ്ഞു പരിഹസിച്ചവർക്കായാണ് ഇപ്പോൾ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്. ‘‘അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും. എന്നു ഞാൻ പ്രസ്താവിക്കുകയാണ്. ഇതുവരെയുള്ള എന്റെ യാത്രയിൽ പിന്തുണയും പ്രചോദനവും നൽകി കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു.- സനുഷ കുറിച്ചു.
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് സനുഷ. അടുത്തിടെ ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് താരത്തിന് നേരെ രൂക്ഷമായ സൈബറാക്രമണം നേരിട്ടിരുന്നു. കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.
ഈ വാര്‍ത്ത കൂടി വായിക്കൂ: 'ശരീരത്തിൽ എവിടെയൊക്കെ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്?' മറുപടിയുമായി ശ്രുതി ഹാസൻ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക