ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ഒരു നടൻ എങ്ങനെ ആകരുതെന്ന് ഒരാൾ പഠിപ്പിച്ചു, നന്ദി കുരുവെ എന്ന് ജൂഡ് ആന്റണി; ആളെ തിരഞ്ഞ് സോഷ്യൽ മീഡിയ

പേര് വെളിപ്പെടുത്താതെയുള്ള പോസ്റ്റിന് താഴെ ചർച്ച കൊഴുക്കുകയാണ്

ലയാളികളുടെ ഇഷ്ട സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനും താരം മടിക്കാറില്ല. ഇപ്പോൾ ചർച്ചയാവുന്നത് താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ്. ഒരു നടൻ എങ്ങനെ ആകരുതെന്ന് ഒരാൾ പഠിപ്പിച്ചു എന്നാണ് ജൂഡ് കുറിച്ചത്. പേര് വെളിപ്പെടുത്താതെയുള്ള പോസ്റ്റിന് താഴെ ചർച്ച കൊഴുക്കുകയാണ്. 

'ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു. നന്ദി കുരുവെ'- എന്നായിരുന്നു ജൂഡിന്റെ കുറിപ്പ്. അതിനു പിന്നാലെ ആ നടൻ ആരാണെന്ന് ചോദിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയാണ്. സിനിമ ഇങ്ങനെയാണെന്നാണ് ചിലർ കുറിക്കുന്നത്. 

കൂടാതെ പേര് പുറത്തുപറയാൻ തയാറാകാത്തതിന് ജൂഡിന് എതിരെയും വിമർശനം ഉയരുന്നുണ്ട്. സിനിമക്കാർ പേര് പോലും പറയാൻ ധൈര്യം ഇല്ലാതെ ഇങ്ങനെ ബ്ലാക്‌മെയ്ൽ രാഷ്ട്രീയം കളിക്കുമ്പോൾ കമെന്റും ലൈകും ഇടുന്ന ഞാൻ അടക്കമുള്ള എല്ലാരേം പതല് വെട്ടി അടിക്കണം- എന്നാണ് ഒരാളുടെ കമന്റ്. ഈ പറഞ്ഞ "ഒരാൾ" ക്കു പേരില്ലേ? അതോ ആ പേര് പറയാനുള്ള ധൈര്യം താങ്കൾക്കില്ലേ? എന്നാണ് ഒരാളുടെ ചോദ്യം. 

ഇന്നലെയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 2018 ചിത്രത്തിന്റെ പോസ്റ്റർ പുറത്തെത്തിയത്. കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ചിത്രം. വൻ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി, ലാൽ, വിനീത് ശ്രീനിവാസൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com