അക്ഷയ് കുമാറിന്റെ വില്ലനായി പൃഥ്വിരാജ്; കാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്

കബീര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക
അക്ഷയ് കുമാർ, പൃഥ്വിരാജിന്റെ കാരക്റ്റർ പോസ്റ്റർ/ ഫെയ്സ്ബുക്ക്
അക്ഷയ് കുമാർ, പൃഥ്വിരാജിന്റെ കാരക്റ്റർ പോസ്റ്റർ/ ഫെയ്സ്ബുക്ക്

ലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനാവുന്ന ബഡേ മിയന്‍ ഛോട്ടെ മിയന്‍ എന്ന ചിത്രത്തില്‍ വില്ലനായാണ് പൃഥ്വിരാജ് എത്തുക. കബീര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. പൃഥ്വിരാജിന്റെ കാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവന്നു. 

നിര്‍മാതാക്കളായ പൂജ എന്റര്‍ടെയ്ന്‍മെന്റ് ആണ് പൃഥ്വിരാജിനെ ടീമിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് പൃഥ്വിരാജും എത്തി. പൃഥ്വിരാജിനെ സ്വാഗതം ചെയ്ത് അക്ഷയ് കുമാറും പോസ്റ്റര്‍ പങ്കുവച്ചു.

ബോളിവുഡ് ആക്ഷന്‍ താരം ടൈഗര്‍ ഷറോഫും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അലി അബ്ബാസ് സാഫറാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെപ്പോലെ യൊരു പവര്‍ഹൗസ് പെര്‍ഫോമര്‍ ചിത്രത്തിലേക്ക് എത്തുന്നതോടെ കൂടുതല്‍ മനോഹരമാകും എന്നാണ് അലി അബ്ബാസ് പറഞ്ഞത്. താരത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്ഷന്‍ എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രം 2023 ലാണ് റിലീസ് ചെയ്യുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com