'ലൂസിഫർ കെട്ടുകഥയല്ല, ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും രഹസ്യ അജണ്ട'; മുരളി ​ഗോപി

അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫര്‍ എന്ന സിനിമ
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

ലയാളത്തിലെ ഏറ്റവും പണം വാരിയ സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. മുരളി ​ഗോപി തിരക്കഥ ഒരുക്കിയ സിനിമ പറയുന്നത് രാഷ്ട്രീയത്തെക്കുറിച്ചാണ്. എന്നാൽ ലൂസിഫർ കെട്ടുകഥയല്ല എന്നു വ്യക്തമാക്കിയിരിക്കുകയാണ് മുരളി ​ഗോപി. ചിത്രത്തിന് യാഥാർത്ഥ്യവുമായി ചേർന്നു നിൽക്കുന്നതാണ്.  അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫര്‍ എന്ന സിനിമയെന്നും മുരളി ​ഗോപി പറഞ്ഞു. 

രാഷ്ട്രീയത്തിലെ ഫണ്ടിങ്

രാഷ്ട്രീയത്തിലെ ഫണ്ടിങ് ചര്‍ച്ച ചെയ്യപ്പെടാത്ത ടോപിക് ആണ്. ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം. ലഹരിയെന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ലൂസിഫര്‍ എന്നും ആരോഗ്യമിത്രം മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ തിരക്കഥാകൃത്ത് വ്യക്തമാക്കി. ലൂസിഫറില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഒരു പരിധി വരെ താന്‍ തന്നെയാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും അവര്‍ വിളമ്പിത്തരുന്ന ചിന്തകളെ മാത്രം പിന്‍പറ്റി ജീവിക്കാതിരിക്കണമെന്നും മുരളി ഗോപി പറഞ്ഞു. 

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനായാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്. 200 കോടിയിൽ അധികം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്. മുരളി ​ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com