'ഇത് ഇന്ത്യൻ സിനിമയിലെ ആദ്യത്തെ സംഭവമാണോ? അപൂർവ്വ ഒത്തുചേരൽ'  

നാല് സിനിമകളും ചൂണ്ടിക്കാട്ടി ഇന്ത്യൻ സിനിമയിലെ തന്നെ ഒരു അപൂർവ്വതയിലേക്ക് വിരൽ ചൂണ്ടിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കര്‍
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മ്മൂട്ടി നായകനായ ചിത്രം 'ഭീഷ്‍മപര്‍വ്വ'വും കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിൽ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയുടെ മകൻ ദുല്‍ഖറിന്റെ തമിഴ് ചിത്രം 'ഹേ സിനാമിക'യും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന് മുമ്പ് മോഹൻലാലിന്റെയും മകൻ പ്രണവ് മോഹൻലാലിന്റെയും ചിത്രങ്ങളായ 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടും' 'ഹൃദയ'വും തിയറ്ററുകളില്‍ എത്തുകയും ചെയ്തു. ഈ നാല് സിനിമകളും ചൂണ്ടിക്കാട്ടി ഇന്ത്യൻ സിനിമയിലെ തന്നെ ഒരു അപൂർവ്വതയിലേക്ക് വിരൽ ചൂണ്ടിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കര്‍. 

നാല് പേരുടെയും സിനിമകളുടെ പോസ്റ്റർ അടുത്തടുത്തിരിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് രഞ്ജിത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ എന്നാണ് സംവിധായകന്റെ ചോദ്യം. അപൂർവഒത്തുചേരൽ എന്നും ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. 

പ്രണവ് മോഹൻലാല്‍ ചിത്രം ഹൃദയം ജനുവരി 21നാണ് തിയറ്ററുകളില്‍ എത്തിയത്.  ഫെബ്രുവരി 18നാണ് മോഹൻലാല്‍ ചിത്രം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് റിലീസ് ചെയ്‍തത്. ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരഭമാണ് ദുല്‍ഖര്‍ നായകനായ 'ഹേ സിനാമിക'. അമല്‍ നീരദ് സംവിധാനം ചെയ്‍ത ഭീഷ്‍മപര്‍വ്വത്തിലൂടെ വീണ്ടും തീയറ്ററുകളിൽ ആവേശം നിറയ്ക്കുകയാണ് മമ്മൂട്ടി. ദുല്‍ഖറും പ്രണവും സിനിമയില്‍ നായകരായി നിറഞ്ഞാടുമ്പോഴും മമ്മൂട്ടിയും മോഹൻലാലും അതേ ആവേശത്തോടെ നായകരായി തുടരുന്നുവെന്നതാണ് പ്രത്യേകത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com