'എന്റെ വഴിയെ അവൾ വരണമെന്നില്ല, കുഞ്ഞിന്റെ ഭാവിയിൽ ആശങ്കയുണ്ട്'; തുറന്നു പറഞ്ഞ് ആലിയ ഭട്ട്

സെലിബ്രിറ്റിയായി നിന്നുകൊണ്ട് പൊതുസമൂഹത്തിന്റെ കണ്ണിനു മുന്നിൽ കുഞ്ഞിനെ വളർത്താൻ ആശങ്കയുണ്ടെന്നാണ് ആലിയ പറഞ്ഞത്
ആലിയ ഭട്ട്/ചിത്രം: ഫേയ്സ്ബുക്ക്
ആലിയ ഭട്ട്/ചിത്രം: ഫേയ്സ്ബുക്ക്

ടുത്തിടെയാണ് താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നത്. ഇപ്പോൾ കുഞ്ഞിന്റെ സ്വകാര്യതയിൽ ആശങ്ക പങ്കുവച്ചുകൊണ്ടുള്ള ആലിയയുടെ വാക്കുകളിൽ ശ്രദ്ധനേടുന്നത്. സെലിബ്രിറ്റിയായി നിന്നുകൊണ്ട് പൊതുസമൂഹത്തിന്റെ കണ്ണിനു മുന്നിൽ കുഞ്ഞിനെ വളർത്താൻ ആശങ്കയുണ്ടെന്നാണ് ഗർഭകാലത്ത് മേരി ക്ലെയറുമായി നടത്തിയ അഭിമുഖത്തിൽ താരം പറഞ്ഞത്. 

ആലിയയുടെ കുഞ്ഞ് എന്ന പറഞ്ഞ് കുട്ടിയുടെ ജീവിതത്തിൽ ആരും തടസം സൃഷ്ടിക്കാൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ് ആലിയ പറഞ്ഞത്. സിനിമയിൽ അഭിനയിക്കാനുള്ള തീരുമാനം തന്റേതായിരുന്നു എന്നാൽ തന്റെ കുഞ്ഞ് ഇതേ വഴി തെരഞ്ഞെടുക്കണമെന്നില്ലെന്നും വ്യക്തമാക്കി. ഇത് ഭർത്താവിനോടും കുടുംബാം​ഗങ്ങളോടും ചർച്ച ചെയ്യാറുണ്ടെന്നും ആലിയ പറഞ്ഞു. 

'പൊതുസമൂഹത്തിനു മുന്നിൽ ഒരു കുഞ്ഞിനെ വളർത്താൻ എനിക്ക് അൽപം ആശങ്കയുണ്ട്. ഇതിനെ കുറിച്ച് തന്റെ ഭർത്താവിനോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഞാൻ ഏറെ സംസാരിക്കാറുണ്ട്. എന്റെ കുഞ്ഞിന്റെ ജീവിതത്തിലേക്ക് ഒരു തരത്തിലുളള കടന്നു കയറ്റവും  ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ ഈ പാത തെരഞ്ഞെടുത്തു, പക്ഷേ എന്റെ കുട്ടി വളരുമ്പോൾ ഈ പാത തെരഞ്ഞെടുക്കാൻ ആഗ്രഹിച്ചേക്കില്ല.- ആലിയ പറഞ്ഞു. നവംബറിലാണ് ആലിയ ഭട്ടിനും രൺബീർ കപൂറിനും മകൾ ജനിക്കുന്നത്. താരങ്ങൾ തന്നെയാണ് പുതിയ അതിഥി എത്തിയ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com