തടിച്ചിയെന്നു വിളിച്ചു, മൈദമാവു പോലെയെന്ന് കളിയാക്കി; തുറന്നു പറഞ്ഞ് ഐശ്വര്യ മേനോന്‍

തടിച്ചി എന്ന് അറിയപ്പെടാതിരിക്കാന്‍ 16 വയസില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ആരംഭിച്ചു. ലോകത്തെ എല്ലാ ഡയറ്റും താന്‍ പിന്തുടര്‍ന്നിരുന്നെന്നും താരം പറയയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കുട്ടിക്കാലത്ത് താന്‍ നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഐശ്വര്യ മേനോന്‍. തന്റെ ഫിറ്റ്‌നസ് യാത്രയെക്കുറിച്ചുള്ള കുറിപ്പിലാണ് ചെറുപ്പകാലത്ത് കടന്നു പോയ പരിഹാസങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. കുട്ടിക്കാലത്ത് താന്‍ തടിച്ചാണ് ഇരുന്നിരുന്നതെന്നും ഇതിന്റെ പേരില്‍ ഭീകരമായ പരിഹാസത്തിന് ഇരയായിരുന്നു എന്നുമാണ് ഐശ്വര്യ കുറിക്കുന്നത്. തടിച്ചി എന്ന് അറിയപ്പെടാതിരിക്കാന്‍ 16 വയസില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ആരംഭിച്ചു. ലോകത്തെ എല്ലാ ഡയറ്റും താന്‍ പിന്തുടര്‍ന്നിരുന്നെന്നും താരം പറയയുന്നു. അതിനു ശേഷമാണ് ആരോഗ്യത്തോടെ ഇരിക്കുന്നതാണ് നല്ലതെന്ന് തിരിച്ചറഞ്ഞതെന്നും അതിനുശേഷമുള്ള വര്‍ക്കൗട്ടുകളെല്ലാം ഫിറ്റായി ഇരിക്കാന്‍ വേണ്ടിയുള്ളതായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവച്ചത്. 

കുറിപ്പ് വായിക്കാം

എന്റെ ഫിറ്റ്‌നസ് യാത്ര വളരെ വ്യക്തിപരമാണ്. കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ തടിച്ചാണ് ഇരുന്നിരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ എപ്പോഴും പരിഹാസത്തിന് പാത്രമാകുമായിരുന്നു. തടിച്ച പെണ്‍കുട്ടിയെന്നും മൈദ മാവ് പോലെ ഇരിക്കുന്നവളെന്നുമാണ് ഞാന്‍ അറിയപ്പെട്ടിരുന്നത്. ഭീകരമായ നിരവധി അനുഭവങ്ങള്‍. ആളുകള്‍ എന്നെ എപ്പോഴും കളിയാക്കുമായിരുന്നു. അതെന്നെ വല്ലാതെ അലട്ടിയിരുന്നു. കാരണം ഞാന്‍ ഒരിക്കലും അങ്ങനെ അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല. 

ഇപ്പോഴത്തെ കാലത്ത് നമ്മള്‍ അതിനെ ബുള്ളീയിങ് എന്നു വിളിക്കും. പക്ഷേ അന്ന് നാണക്കാരിയും നിഷ്‌കളങ്കയുമായിരുന്നു. ഞാന്‍ ഒരിക്കലും അതിനോട് പ്രതികരിച്ചിരുന്നില്ല. ചിരിച്ചുകൊണ്ട് പോവുക മാത്രമാണ് ചെയ്തത്. പക്ഷേ എന്റെ തലയില്‍ എന്നോടുതന്നെ നോ പറയുമായിരുന്നു. ഞാനൊരിക്കലും തടിയത്തി എന്ന് അറിയപ്പെടാന്‍ പോകുന്നില്ല. അങ്ങനെയാണ് കാര്യങ്ങള്‍ മാറിയത്. എന്റെ ഫിറ്റ്‌നസ് യാത്ര മാറിയത് അവിടെനിന്നാണ്. 16ാം വയസിലാണ് ഞാന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ആരംഭിക്കുന്നത്. 

എല്ലാ പരിഹാസങ്ങളേയും  വിമര്‍ശനങ്ങളായി എടുത്ത് ഞാന്‍ കഠിനമായി വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങി. മെലിയാന്‍ വേണ്ടി ഈ ഭൂമിയിലെ എല്ലാ സ്റ്റുപിഡ് ഡയറ്റും പിന്‍തുടര്‍ന്നു. എന്റെ ജീനുകളെ അമ്പരപ്പിച്ചുകൊണ്ട് മെലിഞ്ഞ ഒരു കാലം എനിക്കുണ്ടായിരുന്നു. പിന്നീട് ഞാന്‍ മനസിലാക്കി, എനിക്ക് ആരെയും ബോധ്യപ്പെടാനില്ലെന്ന്. എനിക്ക് ആരോഗ്യവതിയാകണം. എന്റേതായ തീയില്‍ ഫിറ്റായി ഇരുന്നാല്‍ മതി. അതോടെയാണ് വര്‍ക്കൗട്ട് ആരംഭിക്കുന്നത്. മെലിയാന്‍ വേണ്ടിയായിരുന്നില്ല അത്. ഫിറ്റാകാന്‍ വേണ്ടിയായിരുന്നു. ഇന്ന് ഫിറ്റ്‌നസ് എന്റെ ലൈഫ്‌സ്റ്റൈല്‍ ആയി മാറി. എന്നെ പരിഹസിച്ചവര്‍ക്ക് വളരെ അധികം നന്ദി. അവര്‍ എന്നെ ഇടിച്ചുതാഴ്ത്തുകയും കളിയാക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത്രത്തോളും ഫിറ്റ ആകില്ലായിരുന്നു. അല്ലെങ്കില്‍ ഫിറ്റ്‌നസിനെ ഇത്ര സീരിയസായി എടുക്കില്ലായിരുന്നു. എന്റെ ആത്മാര്‍ത്ഥമായ നന്ദി അവരോട് അറിയിക്കുന്നു.   

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com