'കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്'; എൽദോസ് പി കുന്നപ്പിള്ളി

മുകളിലെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ളത് തന്റെ ഉത്തരവാദിത്തമായിരുന്നു എന്നാണ് എൽദോസ് പറയുന്നത്
ഉദ്ഘാടന ചടങ്ങിൽ മമ്മൂട്ടിയും എൽദോസ് കുന്നപ്പിള്ളിയും/ വിഡിയോ ദൃശ്യം
ഉദ്ഘാടന ചടങ്ങിൽ മമ്മൂട്ടിയും എൽദോസ് കുന്നപ്പിള്ളിയും/ വിഡിയോ ദൃശ്യം

മ്മൂട്ടിയുടെ ഉദ്ഘാടനത്തിലേക്ക് ഇടിച്ചു കയറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി പെരുമ്പാവൂർ എംഎൽഎ എൽദോസ് പി കുന്നപ്പിള്ളി. താനല്ല മമ്മൂട്ടിയാണ് കുമ്മനടിച്ചത് എന്നാണ് എൽദോസ് ഫേയ്സ്ബുക്കിൽ കുറിച്ചത്. അങ്കമാലിയിലെ ഒരു തുണിക്കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായത്. കെട്ടിടത്തിന്റെ ഉദ്ഘാടകനായാണ് മമ്മൂട്ടി എത്തിയത്. അതിനുശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ളത് തന്റെ ഉത്തരവാദിത്തമായിരുന്നു എന്നാണ് എൽദോസ് പറയുന്നത്. എന്നാൽ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് മമ്മുട്ടി കടന്ന് വരികയും ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുക്കുകയും ചെയ്തു. താനാണ് ഉദ്‌ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക തനിക്കായി നീട്ടി. അപ്പോൾ ഉദ്‌ഘാടനം നിർവഹിച്ചോളൂ താൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയായിരുന്നു എന്നാണ് എൽദോസ് കുറിച്ചത്. വിഡിയോയ്ക്കൊപ്പമാണ് കുറിപ്പ് പങ്കുവച്ചത്. 

എൽദോസ് പി കുന്നപ്പിള്ളിയുടെ കുറിപ്പ് 

#കുമ്മനടിച്ചത്_ഞാനല്ല...
ബഹു. നടൻ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്‌ഷൻസ് ടെക്‌സ്‌റ്റൈൽസ് ഉദ്‌ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്‌ഘാടനകൻ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാൻ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്‌ഘാടകൻ എം എൽ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാൽ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എൽ എയാണ് ഉദ്‌ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്‌ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും ഞാൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു.  നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കത്രിക ഞാൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകൾ നൽകുന്നത് ശെരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും സംശയം ഉള്ളവർ ടെക്‌സ്‌റ്റൈൽസ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്ലോറിന്റെ ഉദ്‌ഘാടകൻ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാൻ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങൾ ഒന്ന് മനസിലാക്കിയാൽ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com