ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. വിഷുക്കണിയും വിഷുക്കൈനീട്ടവുമായി ആവേശത്തോടെയാണ് ആഘോഷം. പ്രിയ പ്രേക്ഷകര്‍ക്ക് വിഷു ആശംസകള്‍ അറിയിക്കുകയാണ് സിനിമാതാരങ്ങള്‍. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്.
വീട്ടിലെ വിഷുക്കണിയുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു മോഹന്‍ലാലിന്റെ ആശംസ. സ്‌നേഹത്തിന്റെ കണിക്കൊന്നകള്‍ വിടരട്ടെ. ഏവര്‍ക്കും ഐശ്യര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍- എന്നാണ് താരം കുറിച്ചത്. മമ്മൂട്ടിയും ആശംസകളുമായി എത്തി.
നവ്യ നായര്‍, ശിവദ, നിമിഷ സജയന്‍, അനശ്വര രാജന്‍ തുടങ്ങിയ നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക