'സലിം കുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു, പിൻവലിക്കണം': വി ശിവൻകുട്ടി

കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണെന്നും ഒരു കാര്യവുമില്ലാതെയാണ് അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിട്ടതെന്നുമാണ് ശിവൻ കുട്ടി പറഞ്ഞത്
സലിംകുമാർ/ എക്സ്പ്രസ് ചിത്രം, വി ശിവൻകുട്ടി/ചിത്രം: ഫേയ്സ്ബുക്ക്
സലിംകുമാർ/ എക്സ്പ്രസ് ചിത്രം, വി ശിവൻകുട്ടി/ചിത്രം: ഫേയ്സ്ബുക്ക്

സ്പീക്കർ എഎൻ ഷംസീറിന്റെ പരാമർശത്തിൽ സിപിഎം നിലപാടിനെ പരിഹസിച്ചുകൊണ്ടുള്ള നടൻ സലിം കുമാറിന്റെ കുറിപ്പ് വൈറലായിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രം​ഗത്തെത്തിയിരിക്കുകയാണ്. സലിം കുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു എന്നാണ് ശിവൻകുട്ടി കുറിച്ചത്. കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണെന്നും ഒരു കാര്യവുമില്ലാതെയാണ് അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിട്ടതെന്നുമാണ് ശിവൻ കുട്ടി പറഞ്ഞത്. 

'ബഹു.ദേവസ്വം മന്ത്രി ശ്രീ.കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമർശിച്ച ചലച്ചിത്ര താരം ശ്രീ.സലിംകുമാറിന്റെ നടപടി ഒട്ടും ശരിയായില്ല. സലിംകുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു. കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലിംകുമാർ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. സലിംകുമാർ ഈ പരാമർശം പിൻവലിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.'- ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഷംസീറിന്റെ പരാമർശം ചർച്ചയായതിനു പിന്നാലെയാണ് പരിഹാസവുമായി സലിംകുമാർ രം​ഗത്തെത്തിയത്. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്. - എന്നാണ് സലിംകുമാർ കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com