പ്രമുഖ ഗാനരചയിതാവ് ദേവ് കൊഹ് ലി അന്തരിച്ചു

മേനെ പ്യാര്‍ കിയ, ബാസിഗര്‍ തുടങ്ങിയ സിനിമകള്‍ക്കാണ് ഗാനം എഴുതി
ദേവ് കൊഹ്ലി/ചിത്രം: എഎന്‍ഐ
ദേവ് കൊഹ്ലി/ചിത്രം: എഎന്‍ഐ

മുംബൈ:ബോളിവുഡിലെ പ്രമുഖ ഗാനരചയിതാവ് ദേവ് കൊഹ്ലി അന്തരിച്ചു. 80 വയസായിരുന്നു. മുംബൈയിലെ വീട്ടില്‍ വച്ച് ഇന്നായിരുന്നു അന്ത്യം. 

ബോളിവുഡിലെ മനോഹര ഗാനങ്ങള്‍ക്കുവേണ്ടി വരികള്‍ രചിച്ചിട്ടുള്ള വ്യക്തിയാണ് ദേവ് കൊഹ് ലി. 100ല്‍ അധികം ഹിറ്റ് സിനിമകള്‍ക്കായി ഗാനം എഴുതിയിട്ടുണ്ട്. മേനെ പ്യാര്‍ കിയ, ബാസിഗര്‍, ജുഡ് വാ 2, മുസാഫിര്‍, ടാക്‌സി നമ്പര്‍ 911 തുടങ്ങിയ സിനിമകള്‍ക്കാണ് ഗാനം എഴുതിയത്.

പ്രമുഖ സംഗീത സംവിധായകരായ അനു മാലിക്, റാം ലക്ഷ്മണ്‍, ആനന്ദ് രാജ് ആനന്ദ്, ആനന്ദ് മിലിന്ദ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്കുമാറും ഹേമ മാലിനിയും അഭിനയിച്ച ലാല്‍ പത്തറിറിനുവേണ്ടി എഴുതിയ ഗീത് ഗാത ഹൂം മേന്‍ എന്ന ഗാനം ഏറെ പ്രശസ്തമായി. ദേവ് കൊഹ് ലിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. മായേ നീ മായേ, യേ കാലി കാലി ആന്‍ഖേന്‍, ഓ സകി സകി തുടങ്ങിയ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com