പ്രഭാസിന്റേയും കൃതിയുടേയും വിവാഹനിശ്ചയം അടുത്ത ആഴ്ച മാലിദ്വീപിൽ; വാർത്തയിലെ സത്യം ഇത്

അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് പ്രഭാസുമായി അടുത്ത വൃത്തങ്ങൾ
പ്രഭാസും കൃതിയും/ ചിത്രം; ഫെയ്സ്ബുക്ക്
പ്രഭാസും കൃതിയും/ ചിത്രം; ഫെയ്സ്ബുക്ക്

തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസും ബോളിവുഡ് നടി കൃതി സനണും ​ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങിയിട്ട് ഏറെനാളായി. അടുത്തിടെയായി പ്രചരിപ്പിക്കപ്പെട്ടത് പ്രഭാസും കൃതിയും വിവാഹിതരാകുന്നു എന്ന വാർത്തകളാണ്. അടുത്ത ആഴ്ച മാലിദ്വീപിൽ വച്ച് വിവാഹനിശ്ചയം നടക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് പ്രഭാസുമായി അടുത്ത വൃത്തങ്ങൾ. 

പ്രചരിക്കുന്ന കഥകളിൽ ഒരു സത്യവുമില്ല, ഇത് ആരുടെയോ ഭാവന മാത്രമാണ്. പ്രഭാസും കൃതിയും സഹപ്രവർത്തകരാണ്, ഇരുവർക്കുമിടയിൽ മറ്റൊരു ബന്ധവുമില്ലെന്നും പ്രഭാസിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്ത ആഴ്ച മാലിദ്വീപിൽ വെച്ച് ഔദ്യോഗികമായി നടക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി പ്രഭാസിന്റെ അടുത്ത വൃത്തങ്ങൾ എത്തിയത്.

പ്രഭാസും കൃതി സനണും പ്രണയത്തിലാണെന്നും ഇരുവരും പരസ്പരം ഡേറ്റിംഗിലാണെന്നുമുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഓം റൗട്ടിന്റെ 'ആദിപുരുഷ്' എന്ന സിനിമയ്ക്ക് ശേഷമുള്ള ഇരുവരുടെയും സൗഹൃദം പലപ്പോഴായി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. സെയ്ഫ് അലി ഖാൻ, സണ്ണി സിംഗ്, വത്സൽ ഷേത്ത് എന്നിവരും ചിത്രത്തിലുണ്ട്. 2023 ജൂൺ 16 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com