ടൈഗര്‍ ഷറോഫിനേയും അമ്മയേയും പറ്റിച്ചു, 58 ലക്ഷം തട്ടി; പരാതി

അഞ്ച് വര്‍ഷം കൊണ്ട് കമ്പനിയില്‍ നിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി
ടൈ​ഗർ ഷറോഫും അമ്മയും/ ഫെയ്സ്ബുക്ക്
ടൈ​ഗർ ഷറോഫും അമ്മയും/ ഫെയ്സ്ബുക്ക്

ബോളിവുഡ് നടന്‍ ടൈഗര്‍ ഷറോഫിനേയും അമ്മ അയേഷയേയും പറ്റിച്ച് 58 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇരുവരുടേയും ഉടമസ്ഥതയിലുള്ള എംഎംഎ മാട്രിക്‌സ് കമ്പനിയിലെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ആയിരുന്ന അലന്‍ ഫെര്‍ണാണ്ടസ് എന്ന ആള്‍ക്കെതിരെയാണ് പരാതി. 

അയേഷ മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ് അലനെതിരെ പരാതി നല്‍കിയത്. അഞ്ച് വര്‍ഷം കൊണ്ട് കമ്പനിയില്‍ നിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. സംഭവത്തില്‍ അലന് എതിരെ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

2018 നവംബറിലാണ് അലനെ കമ്പനിയുടെ ഓപ്പറേഷന്‍ ഡയറക്ടറായി നിയമിക്കുന്നത്. ടൈഗര്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ അമ്മയും അലനും ചേര്‍ന്നാണ് കമ്പനിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നടത്തിയ ടൂര്‍ണമെന്റുകളില്‍ നിന്നായി ലഭിച്ച പണം അലന്‍ തട്ടിയെടുക്കുകയായിരുന്നു. 2018 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെ കമ്പനിയുടെ അക്കൗണ്ടില്‍ എത്തിയ 58,53,591 രൂപയാണ് നഷ്ടമായത്. 

ഇത് ആദ്യമായല്ല അയേഷ തട്ടിപ്പിന് പരാതി നല്‍കുന്നത്. 2015ല്‍ നടന്‍ സഹില്‍ ഖാന് എതിരെയും പരാതി നല്‍കിയിരുന്നു. നാല് കോടി രൂപ നല്‍കാതെ പറ്റിച്ചു എന്നായിരുന്നു പരാതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com