"എന്റെ കൈയിൽ പട്ടികയൊന്നും ഇല്ല, ആരൊക്കെ ലഹരി ഉപയോഗിക്കുമെന്നത് പരസ്യമായ രഹസ്യമാണ്": ഇടവേള ബാബു

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക ഇല്ലെന്ന് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കൊച്ചി: ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക ഇല്ലെന്ന് താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. പട്ടിക 'അമ്മ'യുടെ പക്കലുണ്ടെന്ന ഭരണസമിതിയംഗം ബാബുരാജിന്റെ വെളിപ്പെടുത്തിയിരുന്നു. ഇത് തള്ളി രം​ഗത്തെത്തിയിരിക്കുകയാണ് ഇടവേള ബാബു. 

തന്റെ കൈയിൽ പട്ടികയൊന്നും ഇല്ലെന്ന് പറഞ്ഞ അദ്ദേഹം സിനിമയിൽ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുള്ളത് പരസ്യമായ രഹസ്യമാണെന്നും പറഞ്ഞു. ''എന്റെ കൈയിൽ പട്ടികയൊന്നും ഇല്ല. നിർമാതാക്കൾ ഇതുവരെ രേഖാമൂലം പരാതിനൽകിയിട്ടില്ല. 'അമ്മ'യിലും ഇത് ചർച്ചയായിട്ടില്ല. പക്ഷേ, സിനിമയിൽ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്'', അദ്ദേഹം പറഞ്ഞു. 

സർക്കാർ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കുമെല്ലും ഇടവേള ബാബു അറിയിച്ചു. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാൻ പാടില്ലെന്നും പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോൾ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കർശനപരിശോധനയുണ്ടാകും, അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com