'പെൺകുഞ്ഞിനെ ദത്തെടുത്തു'; മാതൃദിനത്തിൽ സന്തോഷവാർത്തയുമായി അഭിരാമി

ഒരു വർഷം മുൻപാണ് അഭിരാമിയും ഭർത്താവ് രാഹുലും കുഞ്ഞിനെ ദത്തെടുക്കുന്നത്
അഭിരാമി ഭർത്താവിനും മകൾക്കുമൊപ്പം/ ഇൻസ്റ്റ​ഗ്രാം
അഭിരാമി ഭർത്താവിനും മകൾക്കുമൊപ്പം/ ഇൻസ്റ്റ​ഗ്രാം

മാതൃദിനത്തിൽ സന്തോഷവാർത്തയുമായി നടി അഭിരാമി. പെൺകുഞ്ഞിനെ ദത്ത് എടുത്ത വിവരമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒരു വർഷം മുൻപാണ് അഭിരാമിയും ഭർത്താവ് രാഹുലും കുഞ്ഞിനെ ദത്തെടുക്കുന്നത്. മാതൃദിനത്തിൽ അമ്മയായതിന്റെ സന്തോഷത്തിലാണെന്നും താരം കുറിച്ചു. 

‘‘പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ വർഷമാണ് ഞങ്ങൾ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ  ഭാഗ്യവതിയാണ് ഞാൻ. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹവും പ്രാ‍ർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.’’- അഭിരാമി കുറിച്ചു. 

മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. നിരവധി പേരാണ് അഭിരാമിക്കും രാഹുലിനും കൽക്കിക്കും ആശംസകളുമായി എത്തുന്നത്. ഏറ്റവും മികച്ച അമ്മയാകും അഭിരാമി എന്നാണ് ആരാധകരുടെ കമന്റ്. 2009ൽ ആണ് ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റായ രാഹുൽ പവനനും അഭിരാമിയും വിവാഹിതരായത്. ഇരുവർക്കും കുഞ്ഞുങ്ങളില്ലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com