'18 വയസിൽ എന്നെ കല്യാണം കഴിച്ചയക്കാൻ അമ്മയോട് പറഞ്ഞു, ജീവിതം മാറ്റിയത് ആ മറുപടി'

തന്നിൽ വിശ്വാസമർപ്പിക്കുന്ന അമ്മയോട് നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്
സമീറ റെഡ്ഡി അമ്മയ്ക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം
സമീറ റെഡ്ഡി അമ്മയ്ക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം


മാതൃദിനത്തിൽ മനോ​ഹരമായ കുറിപ്പുമായി നടി സമീറ റെഡ്ഡി. 18 വയസിൽ മനസുതകർന്ന് നിൽക്കുന്ന സമയത്ത് തന്നെ വിവാഹം കഴിച്ചയക്കാൻ അമ്മയോട് പറഞ്ഞു. അമ്മയുടെ മറുപടിയാണ് തന്റെ ജീവിതം മറിച്ചത് എന്നാണ് സമീറ പറയുന്നത്. തന്നിൽ വിശ്വാസമർപ്പിക്കുന്ന അമ്മയോട് നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. 

18 വയസുള്ളപ്പോൾ എന്നെ കല്യാണം കഴിപ്പിച്ചുവിടാൻ ഞാൻ അമ്മയോട് പറഞ്ഞു. ആ സമയത്ത് ഹൃദയം തകർന്നിരിക്കുകയായിരുന്നു. ഒരു ലക്ഷ്യബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ. കരിയർ എന്തുവേണമെന്ന് അറിയില്ല. പ്രശസ്തരായ സഹോദരികളുള്ളതിന്റെ സമ്മർദ്ദവുമുണ്ടായിരുന്നു. ആ സമയത്ത് എന്റെ അമ്മ എന്നോട് പറഞ്ഞു, പേടികൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന്. ഒരു പുരുഷനിലും വിവാഹത്തിലും എന്നെ കണ്ടെത്താൻ ശ്രമിക്കുന്നതിനുപകരം, എന്നെത്തന്നെ നിർവചിക്കാനും ബഹുമാനിക്കാനും ധൈര്യത്തോടെ പുറത്തുപോയി തന്റെ ഭയത്തെ നേരിടണമെന്നുമാണ് അമ്മ ആ​ഗ്രഹിച്ചത്. എന്നെ സ്വയം കണ്ടെത്തണം എന്നായിരുന്നു അമ്മ ആ​ഗ്രഹിച്ചത്. എന്റെ ജീവിതം മാറ്റിമറിച്ച നിമിഷമായിരുന്നു. എന്നെ എന്നും വിശ്വസിച്ചതിന് നന്ദി മമ്മ, ലവ് യൂ മമ്മ.- അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം താരം കുറിച്ചു. 

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ശക്തമായ മൂന്ന് പെൺമക്കളെ വളർത്തിയെടുത്ത മമ്മ റെഡ്ഡിയെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകൾ. സൂപ്പർമോഡലും വിഡിയോ ജോക്കിയും മേഘന റെഡ്ഡിയുടേയും നടി സുഷമ റെഡ്ഡിയുമാണ് സമീറയുടെ സഹോദരിമാർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com