'അതൊക്കൊ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ, ലാസ്റ്റ് വീട്ടിലിരിക്കും'; വിമര്‍ശകര്‍ക്ക് മറുപടിയുമായി അനുമോള്‍

'ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത്'
അനുമോള്‍/ചിത്രം: ഫേയ്സ്ബുക്ക്
അനുമോള്‍/ചിത്രം: ഫേയ്സ്ബുക്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ കയ്യടി നേടിയ താരമാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരത്തിന് ആരാധകരും ഏറെയാണ്. തന്റെ നിലപാടുകളെല്ലാം താരം തുറന്നുപറയാറുണ്ട്. അടുത്തിടെ താരം ധന്യ വര്‍മ അവതാരികയായി എത്തുന്ന ടോക് ഷോയില്‍ പങ്കെടുത്തിരുന്നു. വിവാഹത്തേക്കുറിച്ചുള്ള താരത്തിന്റെ പ്രസ്താവനകള്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. അനുമോളെ വിമര്‍ശിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. അവര്‍ക്ക് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

പെണ്‍കുട്ടികള്‍ വിവാഹത്തേക്കുറിച്ച് കേട്ടാണ് വളരുന്നതെന്ന് താരം അഭിമുഖത്തില്‍ പറയുന്നത്. ചെറുപ്പത്തിലെ എന്ത് ചോദിച്ചാലും കല്യാണം കഴിച്ചിട്ട് ഭര്‍ത്താവ് സമ്മതിക്കുകയാണെങ്കില്‍ അത് ചെയ്‌തോളൂ എന്നാണ് പറയാറുള്ളത്. ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത് എന്നാണ് അനുമോള്‍ പറഞ്ഞത്. അതിനു താഴെയാണ് വിമര്‍ശിച്ചുകൊണ്ട് ഒരു വിഭാഗം എത്തിയത്. 

ഒരു കുടുംബം നല്ല രീതിയില്‍ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ്. അതിനു കഴിയില്ല എന്ന പരാജയ ബോധം ഉള്ളവര്‍ ഇതുപോലെ പല ഞൊട്ടി ഞായങ്ങളും പറയും- എന്നായിരുന്നു ഒരാളുടെ വിമര്‍ശം. അത് മാത്രം അല്ലല്ലോ കഴിവ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നു എന്നുള്ളതല്ലേ കാര്യം? കുടുംബം നല്ല രീതിയില്‍ കൊണ്ടുപോവുന്നത് സ്ത്രീയുടെ മാത്രം കഴിവല്ല. സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാവരും നല്ല രീതിയില്‍ ആയാളെ കുടുംബം നന്നാവൂ. അല്ലാതെ സ്ത്രീയുടെ മാത്രം കഴിവ് അല്ല.- എന്നാണ് അനുമോള്‍ മറുപടി നല്‍കിയത്. 

അതൊക്കൊ നല്ല കുടുംബിനികള്‍ക് പറഞ്ഞതാ നീ അതൊന്നു നോക്കണ്ട.- എന്നായിരുന്നു ഒരാളുടെ കമന്റ്. നല്ല കുടുംബിനിയോ അത് എന്താണ്? അതൊക്കെ അളക്കാന്‍ ചേട്ടന്‍ ആരാണ്? എന്നാണ് കമന്റിന് താഴെ താരം മറുപടി നല്‍കിയത്. ലാസ്റ്റ് വീട്ടില്‍ തന്നെ ഇരിക്കും എന്നാണ് മറ്റൊരാളുടെ കമന്റ്. ഇതിനു താഴെയും താരം മറുപടി നല്‍കി. അത് നല്ലത് അല്ലേ? സന്തോഷം എവിടെ ആണുള്ളത് അവിടെ നില്‍ക്കണം എന്നാണ് താരം കുറിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com