കുതിപ്പ് തുടര്‍ന്ന് സല്‍മാന്റെ 'ടൈഗര്‍ 3'; 200 കോടി ക്ലബില്‍ 

രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
ചിത്രത്തിന്റെ പോസ്റ്റര്‍
ചിത്രത്തിന്റെ പോസ്റ്റര്‍

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രമാണ് ടൈഗര്‍ 3. ദീപാവലി ദിനമായ നവംബര്‍ 12 നാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ പ്രദര്‍ശനത്തിനെത്തി രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദര്‍ശനം തുടരുന്ന ചിത്രം ഇന്ത്യയില്‍ മാത്രം 200 കോടി നേടിയതായാണ് റിപ്പോര്‍ട്ട്. 

ആദ്യദിനം 44.50 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് ഒരുകോടിക്ക് മുകളില്‍ ആദ്യദിനം ചിത്രം നേടിയിരുന്നു. വെള്ളിയാഴ്ച 13 കോടി രൂപ കൂടി നേടിയതോടെയാണ് ചിത്രം 200 കോടി ക്ലബ്ബിലെത്തിയത്. ആഗോള തലത്തില്‍ 300 കോടിയിലധികം രൂപ 'ടൈഗര്‍ 3' നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഷാറൂഖിന്റെ പത്താന് ശേഷം പുറത്തിറങ്ങുന്ന യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സ് ചിത്രമാണ് ടൈഗര്‍ 3. മനീഷ് ശര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ കത്രീന കൈഫാണ് നായിക.നടന്‍ ഇമ്രാന്‍ ഹാഷ്മിയാണ് വില്ലന്‍. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈഗര്‍ 3 ല്‍ പത്തനായി ഷാറൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. പത്താനിലും ടൈഗറായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com