മദ്യപിച്ച് വാഹനം ഓടിച്ചു: നടന്‍ ദലിപ് താഹിലിന് രണ്ട് മാസം തടവ് ശിക്ഷ

ദലിപ് ഓടിച്ച വാഹനം ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു
ദലിപ് താഹിൽ/ചിത്രം: ഫേയ്സ്ബുക്ക്
ദലിപ് താഹിൽ/ചിത്രം: ഫേയ്സ്ബുക്ക്

മുംബൈ: മദ്യപിച്ച് വാഹനം ഓടിച്ചതിന് ബോളിവുഡ് നടന്‍ ദലിപ് താഹിലിന് തടവു ശിക്ഷ. ദലിപ് ഓടിച്ച വാഹനം ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. 2018ല്‍ നടന്ന കേസിലാണ് നടനെ രണ്ട് മാസത്തെ തടവിന് ശിക്ഷിച്ചത്. 

ദലിപ് മദ്യപിച്ചിരുന്നതായി തെളിഞ്ഞതോടെയാണ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ദലിപിന് മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടായിരുന്നെന്നും കാലുറയ്ക്കാത്ത അവസ്ഥയിലായിരുന്നു എന്നും പരിശോധിച്ച ഡോക്ടര്‍ കോടതിയില്‍ മൊഴിനല്‍കി. അറസ്റ്റ് ചെയ്ത സമയത്ത് തന്റെ രക്ത സാമ്പിള്‍ പരിശോധനയ്‌ക്കെടുക്കാന്‍ നടന്‍ സമ്മതിച്ചിരുന്നില്ല. 

മുംബൈയിലെ ഖറില്‍ വച്ചാണ് അപകടമുണ്ടായത്. ദലിപിന്റെ വാഹനം ഓട്ടോറിക്ഷയില്‍ ഇടിച്ച് ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ നടന്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. 100ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ദലിപ്. ബാസിഗര്‍, രാജ, കഹോന പ്യാര്‍ ഹെ, മിഷന്‍ മംഗള്‍ തുടങ്ങിയ നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com