'എന്റെ 20ാം പിറന്നാള്‍ ദിനത്തില്‍ അമ്മയേയും സഹോദരിയേയും അച്ഛന്‍ വെടിവെച്ച് കൊന്നു; കഴുത്തില്‍ വെടിയേറ്റിട്ടും രക്ഷപ്പെട്ടു'

20ാം പിറന്നാള്‍ ദിനത്തില്‍ തന്റെ കുടുംബത്തെ ഒന്നടങ്കം താരത്തിന് നഷ്ടപ്പെടുകയായിരുന്നു
കമലും കജോളും, കമൽ സാദന
കമലും കജോളും, കമൽ സാദന ഇൻസ്റ്റ​ഗ്രാം

1992ല്‍ പുറത്തിറങ്ങിയ ബേഖുദി എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് കമല്‍ സാദന. കാജോള്‍ നായികയായി എത്തിയ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ 1993ല്‍ റിലീസ് ചെയ്ത രംഗ് വന്‍ വിജയമായി. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷിയായതിനു ശേഷമായിരുന്നു കമല്‍ സിനിമയിലേക്ക് എത്തുന്നത്. തന്റെ 20ാം പിറന്നാള്‍ ദിനത്തില്‍ തന്റെ കുടുംബത്തെ ഒന്നടങ്കം താരത്തിന് നഷ്ടപ്പെടുകയായിരുന്നു.

കമലും കജോളും, കമൽ സാദന
'ധ്യാനേ, ബേസിൽ ബാറിൽ അല്ല'; മച്ചാൻ വേറെ ലെവൽ ചർച്ചയിലാണെന്ന് ബെന്യാമിൻ

നിര്‍മാതാവും സംവിധായകനുമായ ബ്രിജ് സാദനയുടേയും നടി സയീദ ഖാന്റെയും മകനായിരുന്നു കമല്‍. നമ്രത എന്ന സഹോദരിയും താരത്തിനുണ്ടായിരുന്നു. 1990 ഒക്ടോബര്‍ 21ന് കമലിന്റെ 20ാം പിറന്നാള്‍ ദിനത്തില്‍ അമ്മയേയും സഹോദരിയേയും വെടിവെച്ച് കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കമലിന് വെടിയേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നമ്മുടെ കുടുംബം നമ്മുടെ കണ്ണിന് മുന്നില്‍ കൊലചെയ്യപ്പെടുക എന്നത് മാനസികമായി ബന്ധിമുട്ടിക്കുന്നതാണ്. എന്റെ കഴുത്തിലൂടെ ഒരു ബുള്ളറ്റ് കയറിയിറങ്ങി പോയി. ഞാന്‍ അതിനെ അതിജീവിച്ചു.- താരം പറഞ്ഞു.

ചോര വാര്‍ന്നൊഴുകിയ എന്റെ അമ്മയേയും സഹോദരിയേയും ഞാന്‍ എടുത്താണ് ആശുപത്രിയില്‍ എത്തിച്ചത്. ആ സമയത്ത് എനിക്ക് വെടിയേറ്റ വിവരം ഞാന്‍ അറിഞ്ഞില്ല. ഡോക്ടര്‍ എന്നോട് ഷര്‍ട്ടില്‍ എന്താണ് ഇത്രയധികം ചോരയെന്ന് ചോദിച്ചു. എനിക്കറിയില്ല, അമ്മയുടേയോ സഹോദരിയുടേയോ രക്തമായിരിക്കും എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് ഇവിടെ സ്ഥലമില്ലാത്തതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാനുമാണ് അദ്ദേഹം പറഞ്ഞത്. എന്റെ അമ്മയേയും സഹോദരിയേയും ജീവനോടെ വെക്കൂ എന്ന് ഞാന്‍ പറഞ്ഞു. ആ സമയത്ത് അച്ഛന്‍ എന്തു ചെയ്യുകയാണ് എന്നറിയാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മദ്യലഹരിയിലാണ് തന്റെ അച്ഛന്‍ അമ്മയേയും സഹോദരിയേയും വെടിവെച്ചത് എന്നാണ് കമല്‍ പറയുന്നത്. ആ സംഭവത്തിനുശേഷം വര്‍ഷങ്ങളോളം താന്‍ പിറന്നാള്‍ ആഘോഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ച് വര്‍ഷം മുന്‍പാണ് പിറന്നാള്‍ ദിനത്തില്‍ ചെറിയ പാര്‍ട്ടി നല്‍കാന്‍ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com