അയോധ്യയിലെ ഹനുമാന്‍ ക്ഷേത്രം അടിച്ചുവാരി കങ്കണ റണാവത്ത്: വിഡിയോ

ഇപ്പോള്‍ ശ്രദ്ധനേടുന്നത് അമ്പലം വൃത്തിയാക്കുന്ന കങ്കണയുടെ വിഡിയോ ആണ്
കങ്കണ റണാവത്ത്/ ഫെയ്സ്ബുക്ക്, ക്ഷേത്രം വൃത്തിയാക്കുന്ന കങ്കണ/ വിഡിയോ സ്ക്രീൻഷോട്ട്
കങ്കണ റണാവത്ത്/ ഫെയ്സ്ബുക്ക്, ക്ഷേത്രം വൃത്തിയാക്കുന്ന കങ്കണ/ വിഡിയോ സ്ക്രീൻഷോട്ട്

യോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി അയോധ്യയില്‍ എത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. പിന്നാലെ അയോധ്യയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് അമ്പലം വൃത്തിയാക്കുന്ന കങ്കണയുടെ വിഡിയോ ആണ്. 

അയോധ്യയിലെ ഹനുമാന്‍ ഹര്‍ഹി ക്ഷേത്രമാണ് താരം ചൂലു കൊണ്ട് അടിച്ചുവാരിയത്. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി രാജ്യത്തെ ക്ഷേത്രങ്ങള്‍ വൃത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് നടി ക്ഷേത്രം വൃത്തിയാക്കിയത്. ചൂല് കയ്യിലെടുക്കാനായി ആളുകള്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണ് ക്ഷേത്രം വൃത്തിയാക്കിയതെന്ന് താരം പറഞ്ഞു. 

ചുവന്ന പട്ട് സാരിയും ആഭരണങ്ങളും അണിഞ്ഞാണ് കങ്കണയെ വിഡിയോയില്‍ കാണുന്നത്. സ്വാമി രാംഭദ്രചാര്യയ്‌ക്കൊപ്പം യജ്‌ന നടത്തുന്നതിന്റെ കങ്കണയുടെ ചിത്രവും പുറത്തുവന്നിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com