ഗോവര്‍ധനും അമേരിക്കയില്‍: ന്യൂയോര്‍ക്കില്‍ നിന്ന് പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളുമായി ഇന്ദ്രജിത്ത്

എമ്പുരാന്റെ ഷൂട്ടിങ് അമേരിക്കയില്‍ പുരോഗമിക്കുകയാണ്
ഗോവര്‍ധനും അമേരിക്കയില്‍: ന്യൂയോര്‍ക്കില്‍ നിന്ന് പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളുമായി ഇന്ദ്രജിത്ത്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ഷൂട്ടിങ് അമേരിക്കയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിനായി ടൊവിനോ തോമസ് അമേരിക്കയില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഇന്ദ്രജിത്ത് പങ്കുവച്ച ചിത്രങ്ങളാണ്.

ഗോവര്‍ധനും അമേരിക്കയില്‍: ന്യൂയോര്‍ക്കില്‍ നിന്ന് പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളുമായി ഇന്ദ്രജിത്ത്
'ഞങ്ങൾ മാതാപിതാക്കൾക്ക് മക്കൾ ജീവനാണ്, കൊല്ലരുതേ'; വേദനയോടെ നവ്യ നായര്‍

സഹോദരന്‍ പൃഥ്വിരാജിനൊപ്പം ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ബ്രോ ബോണ്ടിങ് ഇന്‍ ന്യൂയോര്‍ക്ക് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയേയും ചിത്രങ്ങളില്‍ കാണാം. എമ്പുരാന്‍, എല്‍2ഇ എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് പോസ്റ്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ ആണ് അമേരിക്കയില്‍ പുരോഗമിക്കുന്നത്. മോഹന്‍ലാല്‍ ജനുവരി 28ന് ലൊക്കേഷനില്‍ ജോയിന്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം. മുരളി ഗോപിയാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായാകും എമ്പുരാന്‍ നിര്‍മിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com