ഇരുന്നൂറ് കോടി ക്ലബില്‍; മലയാളത്തില്‍ ചരിത്രം കുറിച്ച് മഞ്ഞുമ്മല്‍ ബോയ്സ്

ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റര്‍ നിറഞ്ഞ് മുന്നേറുകയാണ്
മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍
മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍

ലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഇരുന്നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചിത്രമെന്ന നേട്ടത്തിലെത്തി മഞ്ഞുമ്മല്‍ ബോയ്സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റര്‍ നിറഞ്ഞ് മുന്നേറുകയാണ്. മലയാളത്തിന് പുറമെ തമിഴ്‌നാട് അടക്കമുളള മറ്റ് സംസ്ഥാനങ്ങളിലും മികച്ച കയ്യടിയാണ് ചിത്രം നേടിയത്.

റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളില്‍ തന്നെ ലോകത്തിലേറ്റവും കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം 2018നെ മറികടന്നായിരുന്നു ഈ നേട്ടം. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടില്‍ അന്‍പത് കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രമെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍
'മനോഹരമായ ഈ പുതു ജീവിതം സമ്മാനിച്ചതിന് പ്രിയപ്പെട്ടവന് നന്ദി', പിറന്നാള്‍ ദിനത്തില്‍ ലെന

മഞ്ഞുമ്മല്‍ ബോയ്‌സ് 50 കോടിയില്‍ അധികം തമിഴ്‌നാട്ടില്‍ നിന്നുംതന്നെ നേടിയിരുന്നു. കര്‍ണാടകത്തില്‍ നിന്ന് ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിയെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കളക്ഷന്‍ ഇരട്ടിയായേക്കും.

സിനിമ കേരളത്തിലെ തിയറ്ററുകളില്‍ നിന്നും 60 കോടിയിലധികം സ്വന്തമാക്കിയെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. മികച്ച കളക്ഷന്‍ നേടിയ മലയാളചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ടായിരുന്ന 2018, പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നിവയെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ മുന്നേറ്റം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com