ഐപിഎല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളില്‍ പുകവലിച്ച് ഷാരുഖ് ഖാന്‍; വിഡിയോ വൈറല്‍, വിവാദം

കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡനില്‍ വച്ച് നടന്ന സണ്‍റൈസസ് ഹൈദരാബാദിന് എതിരായ മത്സരത്തിനിടെയാണ് സംഭവമുണ്ടായത്
ഷാരുഖ് ഖാൻ സി​ഗരറ്റ് വലിക്കുന്നു
ഷാരുഖ് ഖാൻ സി​ഗരറ്റ് വലിക്കുന്നു വിഡിയോ സ്ക്രീൻഷോട്ട്

പിഎല്‍ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളില്‍ വച്ച് പുകവലിച്ച ഷാരുഖ് ഖാന്‍ വിവാദത്തില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയാണ് താരം. കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡനില്‍ വച്ച് നടന്ന സണ്‍റൈസസ് ഹൈദരാബാദിന് എതിരായ മത്സരത്തിനിടെയാണ് സംഭവമുണ്ടായത്.

ഷാരുഖ് ഖാൻ സി​ഗരറ്റ് വലിക്കുന്നു
'എന്നെ 10 മിനിറ്റ് കാണാന്‍ ഒരു ലക്ഷം, ഒരു മണിക്കൂറിന് അഞ്ച് ലക്ഷം': വെറുതെ സമയം കളഞ്ഞ് മടുത്തെന്ന് അനുരാ​ഗ് കശ്യപ്, കുറിപ്പ് വൈറൽ

സ്റ്റേഡിയത്തിലെ വിഐപി ബോക്‌സിന് അകത്തുവച്ച് താരം സിഗരറ്റ് വലിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നു. വന്‍ വിമര്‍ശനമാണ് താരത്തിന് എതിരെ ഉയരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്റെ ടീമിനൊപ്പം ശക്തമായി നിലകൊള്ളുന്ന ഉടമയാണ് ഷാരുഖ് ഖാന്‍. കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാന്‍ താരം നേരിട്ടെത്താറുണ്ട്. സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ മാച്ചാണ് ഈഡന്‍ ഗാര്‍ഡനില്‍ നടന്നത്. മത്സരത്തില്‍ ഹൈദരാബാദിനെതിരെ ത്രസിപ്പിക്കുന്ന വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. അവസാന ഓവര്‍ വരെ ആവേശം കത്തി നിന്ന മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഷാരുഖിന്റെ ടീമിന്റെ വിജയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com