ഇന്ത്യാ-പാക് പ്രശ്‌നത്തിന് ഏകപോംവഴി കശ്മിരിനെ പാക് അധീനതയില്‍ നിന്നും മോചിപ്പിക്കുകമാത്രമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്

ഇന്ത്യയും പാക്കിസ്ഥാനും  തമ്മിലുള്ള ഏകപ്രശ്‌നം കാശ്മീരിലെയും ഗില്‍ജിത് - ബാള്‍ട്ടിസ്ഥാന്‍ പ്രവശ്യയിലെ അനധികൃത കടന്നു കയറ്റമാണെന്ന് ഇന്ത്യ
ഇന്ത്യാ-പാക് പ്രശ്‌നത്തിന് ഏകപോംവഴി കശ്മിരിനെ പാക് അധീനതയില്‍ നിന്നും മോചിപ്പിക്കുകമാത്രമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്

ന്യൂഡെല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും  തമ്മിലുള്ള ഏകപ്രശ്‌നം കാശ്മീരിലെയും ഗില്‍ജിത് - ബാള്‍ട്ടിസ്ഥാന്‍ പ്രവശ്യയിലെ അനധികൃത കടന്നു കയറ്റമാണെന്ന് ഇന്ത്യ. ഈ മേഖലയിലെ കടന്നുകയറ്റത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് പാക് ഹൈകമ്മീഷണറുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

പ്രശ്‌നപരിഹാരത്തിനുള്ള ഏകപോംവഴി കശ്മീരിനെ പാക്കിസ്ഥാന്റെ അധീനതയില്‍ നിന്നും മോചിപ്പിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കശമീര്‍ ജനതയുടെ ആവശ്യങ്ങള്‍ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും അവരുടെ ആവശ്യങ്ങള്‍ക്കായുള്ള പോരാട്ടം വിജയത്തിലെത്തുമെന്നുമായിരുന്നു പാക് ഹൈകമ്മീഷണര്‍ അഭിപ്രായപ്പെട്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com