പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ മോഷണത്തിനുശേഷം പ്ലാസ്റ്റിക് സര്‍ജറി; പിടിയിലായത് നാലു വര്‍ഷത്തിനുശേഷം

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നടന്നിട്ടുള്ള 62 ഓളം വാഹന മോഷണത്തില്‍ പ്രതിയായ കുനാലിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ മോഷണത്തിനുശേഷം പ്ലാസ്റ്റിക് സര്‍ജറി; പിടിയിലായത് നാലു വര്‍ഷത്തിനുശേഷം

ഡെല്‍ഹി: വലിയ വലിയ മോഷണങ്ങള്‍ക്കു ശേഷം പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്ന മോഷണ വിധഗ്ദന്‍ പിടിയില്‍. ഡല്‍ഹിയില്‍ കുനാല്‍ എന്നയാളാണ് മോഷണശേഷം മുഖം മാറ്റിക്കളയുന്നത്. പൊലീസില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ഇയാളിങ്ങനെ ചെയ്തിരുന്നത്. പക്ഷേ, കുനാലിന്റെ കഷ്ടപ്പാടുകള്‍ വിഫലമാക്കിക്കൊണ്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നടന്നിട്ടുള്ള 62 ഓളം വാഹന മോഷണത്തില്‍ പ്രതിയായ കുനാലിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ കൂടെ മോഷണത്തിന് സഹായിക്കുന്ന മറ്റ് പ്രതികള്‍ കൂടി ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് ഷാദബ്, ഇര്‍ഷാദ് അലി എന്നിവരാണ് ഇയാള്‍ക്കൊപ്പം അറസ്റ്റിലായത്.

പൊലീസില്‍ നിന്നും രക്ഷപ്പെടാനായി 2012ലാണ് കുനാല്‍ ആദ്യമായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. സര്‍ജറിക്ക് ശേഷമാണ് ഇയാള്‍ കുനാല്‍ എന്ന പേര് സ്വീകരിച്ചത്. തനൂജ് എന്നായിരുന്നു ഇയാളുടെ ആദ്യത്തെ പേര്. പ്ലാസ്റ്റിക് സര്‍ജറിക്കുശേഷം നടത്തിയ മോഷണത്തില്‍ ഇയാള്‍ പൊലീസിന്റെ പിടിയിലായിരുന്നു. എന്നാല്‍ ഇയാല്‍ ജാമ്യമെടുത്ത് പൊലീസിനെ വെട്ടിച്ച് അവിടെ നിന്നും കടന്നുകളഞ്ഞു.

എന്നാല്‍ ഇത്തവണ മോഷണത്തിനുശേഷം വീണ്ടും പ്ലാസിറ്റിക് സര്‍ജറി നടത്താനുള്ള ഒരുക്കത്തിനിടക്കാണ് ഇയാല്‍ പൊലീസിന്റെ പിടിയിലാണ്. താന്‍ തനൂജ് ആണെന്ന് ആദ്യം കുനാല്‍ പൊലീസിനോട് സമ്മതിച്ചിരുന്നില്ല. ഏറെ നേരത്തെ ചോദ്യം ചെയ്യലിനുശേഷമാണ് കുറെ കാലമായി പൊലീസിനെ പറ്റിച്ചു നടക്കുന്ന വാഹന മേഷ്ടാവാണ് താനെന്ന് കുനാല്‍ സമ്മതിച്ചത്.

കാമുകിക്കൊപ്പമുള്ള ആഡംബര ജീവിതം നയിക്കാനാണ് ഇയാള്‍ വാഹനമോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. അവസാനമായി ഇയാള്‍ മോഷ്ടിച്ച 12 വാഹനങ്ങള്‍ പൊലീസ്‌കണ്ടെടുത്തു. ആഡംബര വാഹനങ്ങള്‍ അടക്കം മോഷ്ടിക്കുന്ന ഇവരുടെ സംഘം സാധാരണ ഇവ ആക്രിക്കടക്കാര്‍ക്ക് വില്‍ക്കുകയാണ് പതിവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com