ഗോ രക്ഷകരെ നിരോധിച്ചാലെന്തെന്ന് സുപ്രീംകോടതി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിലപാടറിയിക്കണം

ഗോ രക്ഷക് പോലുള്ള സംഘടനകളെ നിരോധിക്കുന്നത് സംബ ന്ധിച്ച് നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും, ബിജെപി ആധികാരത്തിലിരിക്കുന്ന ആറ് സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിര്‍ദേശിച്ചു
ഗോ രക്ഷകരെ നിരോധിച്ചാലെന്തെന്ന് സുപ്രീംകോടതി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിലപാടറിയിക്കണം

ന്യൂഡല്‍ഹി: പശുവിനെ കടത്തിയെന്ന പേരില്‍ 55 വയസുകാരന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വിഷയത്തില്‍ ഇടപെട്ട് സുപ്രീംകോടതി. ഗോ രക്ഷക് പോലുള്ള സംഘടനകളെ നിരോധിക്കുന്നത് സംബ ന്ധിച്ച് നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും, ബിജെപി ആധികാരത്തിലിരിക്കുന്ന ആറ് സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിര്‍ദേശിച്ചു. 

രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് നിലപാടറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷെഹ്‌സാദ് പൂനാവാല എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. 

പശുക്കളെ കടത്തിയെന്ന പേരിലും, കൊലപ്പെടുത്തിയെന്ന പേരിലും ഗോ രക്ഷക് പ്രവര്‍ത്തകരെന്ന പേരില്‍ ചിലര്‍ നടത്തിയ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഗോ രക്ഷക് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 10 കേസുകള്‍ ഹര്‍ജിക്കാര്‍ കോടതിക്ക് മുന്‍പാകെ വെച്ചു. കഴിഞ്ഞ ശനിയാഴ്ച രാജസ്ഥാനില്‍ കൊല്ലപ്പെട്ട പെഹ്ലു ഖാന്റെ സംഭവവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

ഗോ രക്ഷകരെന്ന പേരില്‍ ഇവര്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഗോ രക്ഷകര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മനസിലാക്കിയതിനാലാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com