വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സിബിഎസ്ഇ: 24 മണിക്കൂറും സിസിടിവി, ജീവനക്കാരുടെ മാനസിക നില പരിശോധിക്കണം

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സിബിഎസ്ഇ: 24 മണിക്കൂറും സിസിടിവി, ജീവനക്കാരുടെ മാനസിക നില പരിശോധിക്കണം

ന്യൂഡെല്‍ഹി: ഗുരുഗ്രാമിലെ റയന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂര്‍ കഴുത്തറുത്തു കൊല്ലപ്പെട്ട സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി സിബിഎസ്ഇ രംഗത്ത്. സ്‌കൂളിലെ പ്രധാനപ്പെട്ടയിടങ്ങളിലെല്ലാം 24 മണിക്കൂര്‍ സിസിടിവി നിരീക്ഷണത്തിലാണെന്നു ഉറപ്പാക്കണമെന്നും അനധ്യാപക ജീവനക്കാരുടെ മാനസിക നില സൂക്ഷമമായി നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും സിബിഎസ്ഇ പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ പറയുന്നു.

സ്‌കൂളിലെത്തുന്ന സന്ദര്‍ശകരെ നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കണമെന്നും സ്‌കൂളിനു പുറമെ നിന്നുള്ളവര്‍  സ്‌കൂളില്‍ പ്രവേശിക്കുന്നതിനു നിയന്ത്രണം കൊണ്ടുവരണമെന്നും സര്‍ക്കുലറിലുണ്ട്. സ്‌കൂളിലെ സപ്പോര്‍ട്ടിങ് സ്റ്റാഫിനെ അംഗീകൃത ഏജന്‍സി വഴിയാണ് റിക്രൂട്ട് ചെയ്യുന്നതെന്ന് ഉറപ്പാക്കുകയും ഇവരെക്കുറിച്ചുള്ള എല്ലാ രേഖകള്‍സൂക്ഷിക്കുകയും ചെയ്യണം.

കുട്ടികളുടെ സുരക്ഷാ കാര്യങ്ങള്‍ അന്വേഷിച്ചറിയുന്നതിനു അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന ഒരു കമ്മിറ്റിക്ക് രൂപം നല്‍കണം. ഇതോടൊപ്പം മാതാപിതാക്കളുടെ അഭിപ്രായങ്ങളും തേടണം. എല്ലാ സ്‌കൂളുകളും പൊലീസിന്റെ സെക്യൂരിറ്റി/സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയാക്കണം. ജീവനക്കാരും സ്‌കൂള്‍ പരിസരവും ഉള്‍പ്പെടെ ഓഡിറ്റിനു കീഴില്‍ കൊണ്ടുവരണം. സ്‌കൂളിലെ എല്ലാ ജീവനക്കാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ച് പരിശോധനയ്ക്കു വിധേയമാക്കണം.

ബാര്‍ഡിനു കീഴിലുള്ള 19,000ത്തിലേറെ സ്‌കൂളുകള്‍ക്കെല്ലാം സര്‍ക്കുലര്‍ ബാധകമാണ്. രണ്ടു മാസത്തിനകം സെക്യൂരിറ്റി ഓഡിറ്റ് പൂര്‍ത്തിയാക്കി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്യണം. പോസ്‌കോ നിയമ പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള ആക്രമണം തടയാന്‍ നടപടിയെടുക്കാനുള്ള സമിതി രൂപീകരിക്കുന്നതിനൊപ്പം  കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലയെക്കുറിച്ച് ബോധവാന്മാരാക്കാന്‍ സ്റ്റാഫംഗങ്ങള്‍ക്ക് പരിശീലനം നല്‍കണം. ലൈംഗികാക്രമണങ്ങളുണ്ടായാല്‍ കുട്ടികള്‍ക്കു പരാതി നല്‍കാന്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണം. എട്ട് നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com