മോദി സര്‍ക്കിന് കീഴില്‍ ജനങ്ങള്‍ രോഷാകുലര്‍, ബിജെപിക്കെതിരെ ബദല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുണ്ടാകുമെന്ന് ചന്ദ്രബാബു നായിഡു

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ രോഷാകുലരാണ്. അതുകൊണ്ട് തന്നെ പുതിയതായി രൂപം കൊള്ളുന്ന ബദല്‍ മുന്നണിയെ ജനങ്ങള്‍ സ്വീകരിക്കുമെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമ
മോദി സര്‍ക്കിന് കീഴില്‍ ജനങ്ങള്‍ രോഷാകുലര്‍, ബിജെപിക്കെതിരെ ബദല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുണ്ടാകുമെന്ന് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്:  ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപിക്കെതിരെ വിശാല ബദല്‍ രൂപം കൊള്ളുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ രോഷാകുലരാണ്. അതുകൊണ്ട് തന്നെ പുതിയതായി രൂപം കൊള്ളുന്ന ബദല്‍ മുന്നണിയെ ജനങ്ങള്‍ സ്വീകരിക്കുമെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെ തന്നെ ബദല്‍ രൂപീകരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

രാജ്യതാത്പര്യത്തിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാവും ബദല്‍ മുന്നണിയെന്നും സഖ്യരൂപീകരണത്തിനായി രാജ്യത്തെ വിവിധ പാര്‍ട്ടികളെ താന്‍ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

രാഷ്ട്രീയ സഖ്യങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ലെന്നും വ്യത്യസ്ത സാഹചര്യങ്ങളിലും സമയങ്ങളിലും മുന്‍പും സഖ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നായിഡു ചൂണ്ടിക്കാണിച്ചു. ഇത് തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ആകാമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പിന് ശേഷവും നിര്‍ണയിക്കാം. എല്ലാവര്‍ക്കും പൊതുസമ്മതിയുള്ള ഒരു നേതാവാകണമെന്നതാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അങ്ങനെയൊരാളെ കണ്ടെത്താന്‍ കഴിയുകയാണെങ്കില്‍ നല്ലതാണെന്നും തനിക്ക് കേന്ദ്രമന്ത്രി പദത്തിന് താല്‍പര്യമില്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com