രാജധാനി എക്‌സ്പ്രസില്‍ ട്രക്കിടിച്ചു കയറി ; രണ്ട് ബോഗികള്‍ പാളം തെറ്റി, ഡ്രൈവര്‍ കൊല്ലപ്പെട്ടു

ലവല്‍ക്രോസ് തകര്‍ത്തുവന്ന  ട്രക്ക് തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്‌സ്പ്രസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 
രാജധാനി എക്‌സ്പ്രസില്‍ ട്രക്കിടിച്ചു കയറി ; രണ്ട് ബോഗികള്‍ പാളം തെറ്റി, ഡ്രൈവര്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശ്: രാജധാനി എക്‌സ്പ്രസിലേക്ക് ട്രക്ക് ഇടിച്ചു കയറി. മധ്യപ്രദേശിലെ സചേതിലാണ് അപകടമുണ്ടായത്. ലവല്‍ക്രോസ് തകര്‍ത്തുവന്ന  ട്രക്ക് തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്‌സ്പ്രസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി. ട്രെയിന്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു. പുലര്‍ച്ചെ 6.45 ഓടെ ഗോധ്ര-രത്‌ലം പ്രദേശം കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com