'ആത്മഹത്യ ആരാണ് ചെയ്യാത്തത്? വ്യവസായി മുതല്‍ പൊലീസ് വരെ ആത്മഹത്യ ചെയ്യുന്നില്ലേ'; കര്‍ഷക മരണത്തെക്കുറിച്ച് കൃഷിമന്ത്രി 

2013 മുതല്‍ ആത്മഹത്യയില്‍ 20 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സൂചിപ്പിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം
'ആത്മഹത്യ ആരാണ് ചെയ്യാത്തത്? വ്യവസായി മുതല്‍ പൊലീസ് വരെ ആത്മഹത്യ ചെയ്യുന്നില്ലേ'; കര്‍ഷക മരണത്തെക്കുറിച്ച് കൃഷിമന്ത്രി 

ഭോപ്പാല്‍; കര്‍ഷകരുടെ ആത്മഹത്യ രാജ്യത്തെ വലിയ പ്രശ്‌നങ്ങളിലൊന്നാണ്. എന്നാല്‍ മധ്യപ്രദേശിലെ കൃഷി മന്ത്രിക്ക് ഇതൊരു പ്രശ്‌നമേയല്ല. കര്‍ഷകര്‍ മാത്രമല്ല വ്യവസായികളും പൊലീസും വരെ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് മധ്യപ്രദേശ് മന്ത്രി ബാല്‍കൃഷ്ണ പടിദാര്‍ പറയുന്നത്. 

'ആരാണ് ആത്മഹത്യ ചെയ്യാത്തത്? വ്യവസായി മുതല്‍ പൊലീസ് കമ്മീഷ്ണല്‍ വരെ ആത്മഹത്യ ചെയ്യുന്നുണ്ട്. ഇതൊരു ആഗോള പ്രശ്‌നമാണ്. ആത്മഹത്യ ചെയ്യുന്നവര്‍ക്ക് മാത്രമേ അതിന്റെ കാരണം അറിയാനാവൂ. ബാക്കിയുള്ളവര്‍ക്ക് ഇത് ഊഹിക്കാന്‍ മാത്രമേ കഴിയൂ.' മന്ത്രി പറഞ്ഞു. 2013 മുതല്‍ ആത്മഹത്യയില്‍ 20 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സൂചിപ്പിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. 

മധ്യപ്രദേശിലെ കര്‍ഷക ആത്മഹത്യ 21 ശതമാനം വര്‍ധിച്ചതായി കേന്ദ്ര കൃഷി മന്ത്രി പുരുഷോത്തം റൂപാല മാര്‍ച്ച് 20 ന് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. 2017  ജൂണില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് മധ്യപ്രദേശ് വലിയ പ്രക്ഷോഭത്തിന് സാക്ഷിയായിരുന്നു. നിരവധി കര്‍ഷകരാണ് പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com