മോദി ഇന്ത്യയെ തകര്‍ത്തെറിഞ്ഞു; സമ്പദ് വ്യവസ്ഥ അപകടത്തില്‍, നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്നും യശ്വന്ത് സിന്‍ഹ

നിക്ഷേപവും വ്യവസായ വളര്‍ച്ചയും കാര്‍ഷിക അഭിവൃദ്ധിയുമില്ലാതെ ജിഡിപി നിരക്ക് വര്‍ധിക്കുന്ന ഒരേയൊരു രാജ്യം ഇപ്പോള്‍ ഇന്ത്യയാണെന്നും അദ്ദേഹം പരിഹസിച്ചു. റിസര്‍വ് ബാങ്കിന്റെ പരമാധികാരം അപകടത്തിലാണ്. രാജ്യം
മോദി ഇന്ത്യയെ തകര്‍ത്തെറിഞ്ഞു; സമ്പദ് വ്യവസ്ഥ അപകടത്തില്‍, നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്നും യശ്വന്ത് സിന്‍ഹ

 ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. പുതിയ പുസ്തകമായ ' ഇന്ത്യാ അണ്‍മെയ്ഡ്: ഹൗ ദ മോദി ഗവണ്‍മെന്റ് ബ്രോക്ക് ദ കണ്‍ട്രി' എന്ന പുസ്തകത്തിലാണ് മോദിക്കെതിരെ രൂക്ഷ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.  

നിക്ഷേപവും വ്യവസായ വളര്‍ച്ചയും കാര്‍ഷിക അഭിവൃദ്ധിയുമില്ലാതെ ജിഡിപി നിരക്ക് വര്‍ധിക്കുന്ന ഒരേയൊരു രാജ്യം ഇപ്പോള്‍ ഇന്ത്യയാണെന്നും അദ്ദേഹം പരിഹസിച്ചു. റിസര്‍വ് ബാങ്കിന്റെ പരമാധികാരം അപകടത്തിലാണ്. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്കിങ് അഴിമതിയായിരുന്നു നോട്ട് നിരോധനമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. 

സ്വയം തൊഴില്‍ എന്ന ആശയം ഉയര്‍ത്തിക്കാട്ടിയ മോദി രാജ്യത്തെ തൊഴിലില്ലായ്മയെയും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയെയും കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തതെന്നും സിന്‍ഹ കുറ്റപ്പെടുത്തി. ഇന്ത്യയെ ഒരു മധ്യവരുമാന രാഷ്ട്രമായി മാറ്റുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും മോദിക്കുണ്ടായിരുന്നു പക്ഷേ പ്രധാനമന്ത്രി ആ സുവര്‍ണാവസരം കളഞ്ഞു കുളിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനായ ആദിത്യ സിന്‍ഹയുമായി ചേര്‍ന്നാണ് യശ്വന്ത് സിന്‍ഹ ' ഇന്ത്യാ അണ്‍മെയ്ഡ് ' പൂര്‍ത്തിയാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com