സിഖ് വിരുദ്ധ കലാപമാണ് രാജ്യത്തെ ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകം: കോണ്‍ഗ്രസിന് മറുപടിയുമായി രാജ്‌നാഥ് സിങ്

മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്
സിഖ് വിരുദ്ധ കലാപമാണ് രാജ്യത്തെ ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകം: കോണ്‍ഗ്രസിന് മറുപടിയുമായി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്ത് നടന്ന ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകം 1984ലെ സിഖ് വിരുദ്ധ കലാപമാണെന്ന് രാജ്‌നാഥ് സിങ് ആരോപിച്ചു. സിഖ് വിരുദ്ധ കലാപത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി കേസ് പുനരന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം നടന്നതിന് പിന്നാലെ രാജ്യത്ത് അരങ്ങേറിയ സിഖ് വിരുദ്ധ കലാപം കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. ബിജപി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശത്തിന് എതിരെയായിരുന്നു രാജ്‌നാഥ് സിങിന്റെ മറുപടി. 

ആര്‍ക്കെതിയാണ് നിങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് എന്ന് ചോദിച്ച രാജ്‌നാഥ് സിങ്, പ്രധാനമന്ത്രിയുടെ ആവശ്യം മാനിച്ചാണ് ജനങ്ങള്‍ ഗ്യാസ് സബ്‌സിഡി ഒഴിവാക്കിയതൈന്നും കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം വിശ്വസിക്കുന്നില്ല. ആരാണ് നേതൃത്വത്തിലേക്ക് വരുന്നത് എന്ന ചര്‍ച്ച വരുമ്പോള്‍ ഭിന്നിക്കുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. 

അധികാരത്തില്‍ വരുമെന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത തൃപുരയില്‍ അധികാരത്തിലേറിയതും കേരളത്തില്‍ വേരുറപ്പിച്ചതും ബിജെപിയുടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ശശി തരൂര്‍ എംപിയുടെ ഹിന്ദു താലിബാന്‍ പരാമര്‍ശത്തിന് എതിരെയും രാജ്‌നാഥ് സിങ് കടന്നാക്രമണം നടത്തി. ലോകത്തില്‍ ഇന്ത്യയില്‍ മാത്രമാണ് ന്യൂനപക്ഷങ്ങള്‍ സമാധനത്തോടെ കഴിയുന്നത്. ആ ഇന്ത്യയെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന്് ആഭ്യന്തര മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com