കോണ്‍ഗ്രസ് ബന്ധത്തില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ച് സിപിഎം ബംഗാള്‍ സമ്മേളനത്തിന് തുടക്കം 

കൊല്‍ത്തക്ക പ്രമോദ് ദാസ് ഗുപ്ത ഭവനിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്
കോണ്‍ഗ്രസ് ബന്ധത്തില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ച് സിപിഎം ബംഗാള്‍ സമ്മേളനത്തിന് തുടക്കം 

കൊല്‍ക്കത്ത : സിപിഎം പശ്ചിമബംഗാള്‍ സംസ്ഥാന സമ്മേളനത്തിന് കൊല്‍ക്കത്തയില്‍ തുടക്കം. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം എട്ടിന് സമാപിക്കും. കൊല്‍ത്തക്ക പ്രമോദ് ദാസ് ഗുപ്ത ഭവനിലാണ് സമ്മേളനം നടക്കുന്നത്. അന്തരിച്ച പിബി അംഗം മുഹമ്മദ് അമീനിന്റെ പേരിലാണ് സമ്മേളന നഗരി. 

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതം വിട്ടുമാറും മുമ്പേയാണ് സിപിഎം പശ്ചിമബംഗാളില്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചത്. ബിജെപിക്കെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുടെ വിശാല സഖ്യം വേണമെന്ന യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട് സംസ്ഥാന സമ്മേളനത്തിലും ആവര്‍ത്തിക്കപ്പെടും. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി യോജിച്ചുപോയില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകും എന്നാകും യെച്ചൂരി ലൈനിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുക. 

വിശാല സഖ്യത്തില്‍ സംസ്ഥാന സമ്മേളനം പ്രത്യേക പ്രമേയം പാസ്സാക്കുമോ എന്നതും രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ബിമന്‍ ബോസ്, ഹനന്‍ മുള്ള, സുര്യകാന്ത മിശ്ര, എംഎ ബേബി തുടങ്ങിയവര്‍ സംസ്ഥാന സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. രക്തസാക്ഷി മണ്ഡപത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് പുഷ്പചക്രം അര്‍പ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com