സിദ്ധാരാമയ്യയുടെ സമയം അവസാനിച്ചു; കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ഷോക് ട്രീറ്റ്‌മെന്റെന്ന്‌ അമിത് ഷാ

കോണ്‍ഗ്രസിന്റെ ഷോക്ക്ട്രീറ്റ്‌മെന്റ് തരുമെന്നുമാണ് ഓള്‍ഡ് മൈസൂരില്‍, സിദ്ധാരാമയ്യയുടെ മണ്ണിലെത്തി അമിത് ഷാ മുന്നറിയിപ്പ് നല്‍കിയത്
സിദ്ധാരാമയ്യയുടെ സമയം അവസാനിച്ചു; കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ഷോക് ട്രീറ്റ്‌മെന്റെന്ന്‌ അമിത് ഷാ

മൈസൂര്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ തട്ടകത്തിലെത്തി വെല്ലുവിളിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സിദ്ധാരാമയ്യയുടെ സമയം അവസാനിച്ചു എന്നും, കോണ്‍ഗ്രസിന്റെ ഷോക്ക്ട്രീറ്റ്‌മെന്റ് തരുമെന്നുമാണ് ഓള്‍ഡ് മൈസൂരില്‍, സിദ്ധാരാമയ്യയുടെ മണ്ണിലെത്തി അമിത് ഷാ മുന്നറിയിപ്പ് നല്‍കിയത്. 

കര്‍ണാടകയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായിട്ടായിരുന്നു അമിത് ഷായുടെ സന്ദര്‍ശനം. ബിജെപിയേയും, ആര്‍എസ്എസിനേയും ആക്രമം കൊണ്ട് തോല്‍പ്പിക്കാം എന്നാണ് സിദ്ധാരാമയ്യ കരുതിയിരിക്കുന്നത് എങ്കില്‍ തെറ്റി. വോട്ടുകള്‍ ലക്ഷ്യമിട്ട ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനാണ് സിദ്ധാരാമയ്യയ്ക്ക് സമയം. കന്നട കവി കൂവെമ്പുവിനേയോ, ഭാരത് രത്‌ന നേടിയ എം.വിശ്വേശരായയെയോ സിദ്ധാരാമയ്യ ഓര്‍ക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. 

ഇവിടെ ബിജെപിക്ക് ശക്തി കുറവാണെന്നാണ് പറയുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തകരെ കണ്ടു കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് സിദ്ധാരാമയ്യയ്ക്കും ജെഡിഎസിനും വലിയ തിരിച്ചടിയായിരിക്കും നല്‍കുക എന്നാണ് വ്യക്തമാകുന്നത് എന്നും അമിത് ഷാ പറയുന്നു.  സിദ്ധാരാമയ്യയെ പുറത്താക്കാന്‍ ശേഷി എച്ച്.ഡി.ദേവഗൗഡയുടെ ബിഡിഎസിനല്ല. ബിജെപിക്ക് മാത്രമേ അതിനുള്ള ശക്തിയുള്ളു. ഏതാനും സീറ്റുകള്‍ നേടാം എന്നല്ലാതെ ബിഡിഎസിന് ഒന്നും സാധിക്കില്ലെന്നും ബിജെപി അധ്യക്ഷന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com