സഹായം അഭ്യര്‍ത്ഥിച്ച് പൊലീസിന് ഫോണ്‍കോള്‍, ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ കണ്ടത് മൃതദേഹങ്ങള്‍; ഡല്‍ഹിയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ഫ്‌ലാറ്റിലെ താമസക്കാരിയായ യുവതിയുടേയും കൂടെയുണ്ടായിരുന്ന യുവാവിന്റേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്
സഹായം അഭ്യര്‍ത്ഥിച്ച് പൊലീസിന് ഫോണ്‍കോള്‍, ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ കണ്ടത് മൃതദേഹങ്ങള്‍; ഡല്‍ഹിയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ന്യൂഡല്‍ഹി; സഹായം അഭ്യര്‍ത്ഥിച്ച് യുവതി വിളിച്ചതിനെ തുടര്‍ന്ന് ഫഌറ്റില്‍ എത്തിയ പൊലീസ് കണ്ടത് മൃതദേഹങ്ങള്‍. ഫ്‌ലാറ്റിലെ താമസക്കാരിയായ യുവതിയുടേയും കൂടെയുണ്ടായിരുന്ന യുവാവിന്റേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സൗത്ത് ഡല്‍ഹിയിലെ സുമന്‍ കോളനിയിലാണ് സംഭവമുണ്ടായത്. യുവതിയെ കൊല ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. പ്രബോനി എന്ന യുവതിയും അവിഷേക് മണ്ഡല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 

തന്റെ ഫ്‌ലാറ്റ് ആരോ അകത്തുനിന്ന് പൂട്ടിയിരിക്കുകയാണ് എന്ന് പറഞ്ഞ് സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രബോനി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

മാസങ്ങളായി ഇവര്‍ ഒരേ ഫ്‌ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com